സാന്റാ മോണിക്ക വിദേശ വിദ്യാഭ്യാസ സ്കോളർഷിപ് ഫെസ്റ്റ് തിരുവല്ലയിൽ
Mail This Article
സാന്റാ മോണിക്ക മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിച്ച 'മെഗാ മില്യൺസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് ഫെസ്റ്റ്' വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ. തുല്യതകളില്ലാത്ത വിദേശ സ്കോളർഷിപ്പുകളും സ്റ്റൈപ്പന്റോടുകൂടിയ ഇൻ്റേൺഷിപ്പുകളുമായി സാന്റാ മോണിക്ക 'മെഗാ മില്യൺസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് ഫെസ്റ്റ്' മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡൻറ് വർഗീസ് ചാണ്ടി ഉത്‌ഘാടനം ചെയ്‌തു. കാനഡ, യുകെ, ഒാസ്ട്രേലിയ, ന്യൂസിലാൻഡ്, യുഎസ്എ, അയർലൻഡ്, സ്വീഡൻ, ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഫിൻലൻഡ്, മാൾട്ട, ലാത്വിയ, സിങ്കപ്പൂർ, മലേഷ്യ, യു എ ഇ തുടങ്ങി ഇരുപതിലധികം രാജ്യങ്ങളിൽ നിന്നായി നൂറ്റിലധികം വിദേശ സർവകലാശാലകളും കോളേജുകളുടെയും ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കുകയും ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് വഴികാട്ടുകയും ചെയ്‌തു. ഓരോ രാജ്യത്തെയും സാധ്യതകള്‍ ചോദിച്ചറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാൻ സഹായകമായി. വിദ്യാഭ്യാസ ലോൺ സേവനങ്ങൾക്കായി പ്രമുഖ ബാങ്കുകളുടെയും കൗണ്ടർ, കൂടാതെ വിവിധ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍, സ്റ്റഡി വിസയുടെ ലഭ്യത, പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍, രാജ്യങ്ങളുടെ നയങ്ങളിൽ വന്ന മാറ്റങ്ങൾ, വിദേശത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഇവയെല്ലാം മനസ്സിലാക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്കു നൽകി സാന്റാ മോണിക്ക.