ADVERTISEMENT

ന്യൂഡൽഹി ∙ ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ റജിസ്ട്രേഷൻ 27ന് ആരംഭിക്കും. മേയ് 7ന് വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ നടപടികൾ ഈ മാസം 21 മുതൽ 30 വരെ നടക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നതെങ്കിലും പരീക്ഷാ നടത്തിപ്പുകാരായ ഐഐടി മദ്രാസ് തീയതിയിൽ മാറ്റം വരുത്തി. 

മേയ് 10നു വൈകിട്ട് 5 വരെ ഫീസ് അടയ്ക്കാം. 17 മുതൽ 26 വരെ അഡ്മിറ്റ് കാർഡ് ലഭ്യമാക്കും. അതേസമയം, പരീക്ഷാ തീയതിയിൽ മാറ്റമില്ല. മുൻ നിശ്ചയിച്ച പ്രകാരം മേയ് 26നു തന്നെയാകും പരീക്ഷ. രാവിലെ 9 മുതൽ 12 വരെ പേപ്പർ ഒന്നും ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.30 വരെ പേപ്പർ രണ്ടും നടക്കും. ഫലം ജൂൺ 15നു പ്രസിദ്ധീകരിക്കും. 3200 രൂപയാണു ഫീസ്. പെൺകുട്ടികൾക്കും സംവരണ വിഭാഗത്തിലുള്ളവർക്കും 1600 രൂപയാണു ഫീസ്.

English Summary:

JEE Advanced Exam Registration Begins April 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com