ADVERTISEMENT

പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിൽനിന്നു ചോദ്യങ്ങൾ ചോദിക്കാനുള്ള പിഎസ്‍സിയുടെ ആവേശത്തെക്കുറിച്ചു കഴിഞ്ഞയാഴ്ച നമ്മൾ ചർച്ച ചെയ്തിരുന്നല്ലോ. കൂട്ടത്തിൽ ഏറ്റവും എളുപ്പം മാർക്ക് നേടാനാകുക സയൻസ് വിഷയങ്ങളിലാണ്. ചോദ്യങ്ങൾ ആവർത്തിച്ചു വരാറുണ്ടെന്നതാണു കാരണം. പഠിക്കുമ്പോൾ ഓരോ ഉത്തരവും മലയാളത്തിലും ഇംഗ്ലിഷിലും അറിഞ്ഞുവയ്ക്കുക. 

ഒരു വർഷം പിഎസ്‍സി ഒരുപാട് പരീക്ഷകൾ നടത്താറുണ്ട്. എല്ലാ പരീക്ഷകൾക്കും അപേക്ഷിക്കാൻ കഴിയില്ലെങ്കിലും ഈ  ചോദ്യക്കടലാസുകളിലെ പൊതുവിജ്‍ഞാനം, സയൻസ്, കണക്ക്, ഭാഷാ ചോദ്യങ്ങൾ നമുക്കു പരിശീലനത്തിന് ഉപകരിക്കും. 

ഇങ്ങനെ പരമാവധി ചോദ്യക്കടലാസുകൾ കണ്ടെത്തി പരിശീലിക്കുമ്പോൾ ഏതൊക്കെ മേഖലയിൽനിന്ന് ഏതൊക്കെ രീതിയിൽ ചോദ്യങ്ങൾ വരുമെന്നു മനസ്സിലാകും.  

ഉദാഹരണം കെമിസ്ട്രി. ആവർത്തന പട്ടിക, അവയുടെ പ്രത്യേകതകൾ, വിവിധ രീതിയിൽ വർഗീകരണം നടത്തിയവർ എന്നിവ പിഎസ്‍സിയുടെ ഇഷ്ട ചോദ്യമേഖലകളാണ്. ന്യൂട്രോൺ, പ്രോട്ടോൺ, ഇലക്ട്രോൺ കണങ്ങളുടെ ചാർജ്, അവ കണ്ടുപിടിച്ച വ്യക്തികൾ, ഇവയുടെ പ്രത്യേകതകൾ എന്നിവയും സ്ഥിരമായി ചോദിക്കാറുണ്ട്. വിവിധ തരം ലോഹങ്ങൾ, അലോഹങ്ങൾ, ലോഹക്കൂട്ടുകൾ, ആസിഡുകൾ, ആൽക്കലികൾ, ഇവയുടെ സ്വഭാവം തുടങ്ങിയവയും ചോദ്യങ്ങളായി വരും. 

ഒരു സാംപിൾ പരീക്ഷ
പിഎസ്‍സി പരീക്ഷയിൽ സ്ഥിരമായി കാണാറുള്ള ചില രസതന്ത്ര ചോദ്യങ്ങളിലൂടെ കണ്ണോടിച്ചു നോക്കിയാലോ ? ചോദ്യങ്ങളുടെ രീതി എളുപ്പം പിടികിട്ടും. കഴിഞ്ഞാഴ്ച പറഞ്ഞതു പോലെ ആദ്യം സ്വയം ഉത്തരമെഴുതുക. അതിനുശേഷം ശരിയുത്തരങ്ങളുമായി ഒത്തുനോക്കി സ്വയം മാർക്കിടുക. തെറ്റിയവ പഠിച്ചുറപ്പിക്കുക.. റിവിഷൻ നടത്തുക.

1) രസതന്ത്രത്തിന്റെ പിതാവ് ?

2) ആധുനിക രസതന്ത്രത്തിന്റെ പിതാവ് ?

3) മൂലകങ്ങളെ അറ്റോമിക് നമ്പർ പ്രകാരം ക്രമീകരിച്ച് ആവർത്തന പട്ടിക തയാറാക്കിയതാര് ?

4) ആവർത്തന പട്ടികയിലെ പീരിയഡുകളുടെ എണ്ണം ?

5) ആവർത്തന പട്ടികയിലെ  ഗ്രൂപ്പുകളുടെ എണ്ണം ?

6) പദാർഥത്തിന്റെ ഏറ്റവും ചെറിയ കണം ?

7) പ്രോട്ടോൺ കണ്ടുപിടിച്ചതാര് ?

8) ഇലക്ട്രോൺ കണ്ടുപിടിച്ചതാര് ?

9) ന്യൂട്രോൺ കണ്ടുപിടിച്ചതാര് ?

10) ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടുപിടിച്ചതാര് ?  

11) ഓർബിറ്റിൽ കൊള്ളാവുന്ന  പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?

12)  ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചതാര് ?  

13) ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ?

14) എല്ലാ ആസിഡുകളിലും പൊതുവായി  കാണപ്പെടുന്ന മൂലകം ?

15) സ്റ്റോറേജ് ബാറ്ററികളിൽ  ഉപയോഗിക്കുന്ന ആസിഡ് ?

16) നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നത് ?

17) രാജകീയ ദ്രവം എന്നറിയപ്പെടുന്നത് ?

18) മൂലകങ്ങളെ ലോഹങ്ങളെന്നും  അലോഹങ്ങളെന്നും വേർതിരിച്ച ശാസ്ത്രജ്ഞൻ ?

19) പിഎച്ച് സ്കെയിൽ കണ്ടുപിടിച്ചതാര് ? 

20) ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുക ?

ശരിയുത്തരങ്ങൾ: 

1) റോബർട്ട് ബോയിൽ (Robert Boyle)

 2) അന്റ്വോൺ ലാവോസിയ (Antoine Lavoisier)

3) ഹെൻറി മോസ്‍ലി (Henry Moseley)

4) ഏഴ്

5) പതിനെട്ട്

6) ആറ്റം

7) ഏണസ്റ്റ് റൂഥർഫോഡ്

8) ജെ.ജെ. തോംസൺ

9) ജയിംസ് ചാഡ്‍വിക്

10) ഏണസ്റ്റ് റൂഥർഫോഡ്

11) രണ്ട്

12) നീൽസ് ബോർ (Neils Bohr)

13) ലിഥിയം

14) ഹൈഡ്രജൻ

15) സൾഫ്യൂരിക് ആസിഡ്

16) ആസിഡ്

 17) അക്വറീജിയ

18) അന്റ്വോൺ ലാവോസിയ (Antoine Lavoisier)

19) സൊറൻ സൊറൻസൺ

20) മാസ് നമ്പർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com