എൽഡിസി പരീക്ഷ; ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാമോ?

Exam-Preparation
SHARE

എൽഡിസി പരീക്ഷാ സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ മേഖലകളെക്കുറിച്ച് നമ്മൾ ആഴത്തിൽ ചർച്ച ചെയ്തു കഴിഞ്ഞു. എല്ലാവരുടെയും പഠനം ഏതാണ്ട് ഒരു റൗണ്ട് കഴിഞ്ഞിട്ടുണ്ടാകും. ഇനി എല്ലാം ആവർത്തിച്ചു പഠിക്കാനുള്ള സമയമാണ്. അതിന് ഏറ്റവും നല്ല വഴി മുൻകാല ചോദ്യക്കടലാസുകൾ പരിശീലിക്കുകയാണ്.  

മുൻകാല ചോദ്യക്കടലാസുകളിൽനിന്നു തിരഞ്ഞെടുത്ത 15 പൊതുവിജ്ഞാന ചോദ്യങ്ങളാണ് ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വരും ലക്കങ്ങളിൽ വിവിധ മേഖലകളിലെ കൂടുതൽ മാതൃകാ ചോദ്യങ്ങൾ പരിശീലിക്കാം.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ് ആര് ? 

A. കെ.പി. കേശവമേനോൻ 

B. മന്നത്ത് പത്മനാഭൻ 

C. സി. കേശവൻ 

D. എൻ. കൃഷ്ണപിള്ള 

ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?

A. റോബർട്ട് ഓപ്പൺഹൈമർ 

B. ഓട്ടോ ഹാൻ 

C. മൈക്കിൾ ഫാരഡെ 

D. ആൽബർട്ട് ഐൻസ്റ്റൈൻ 

സുബാൻസിരി പ്രോജക്ട് ഏത് സംസ്ഥാനത്താണ് ? 

A. ഒഡീഷ 

B. മഹാരാഷ്ട്ര 

C. അരുണാചൽ പ്രദേശ് 

D. അസം

'Development as Freedom ' ആരുടെ പുസ്തകമാണ് ? 

A. ദാദാഭായ് നവറോജി 

B. എം.വിശ്വേശ്വരയ്യ 

C. അമർത്യ സെൻ 

D. പി.സി. മഹലനോബിസ് 

എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് നാലുവർഷം കൊണ്ട് അവസാനിപ്പിച്ചത് ? 

A. 4th 

B. 5th 

C. 3rd 

D. 6th 

ഗംഗ്രെൽ ഡാം ഏതു നദിയിലാണ് ?

A. മഹാനദി 

B. താപ്തി 

C. ബിയാസ് 

D. സത്‌ലജ് 

ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചതാര് ? 

A. ദാദാഭായ് നവറോജി 

B. സുരേന്ദ്രനാഥ് ബാനർജി 

C. ആത്മാറാം പാണ്ഡുരംഗ് 

D. വിരേശലിംഗം 

ഹിമാചൽ പ്രദേശിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത് ?

A. നാഥുല 

B. ലിപുലേഖ്

C. സോചില 

D. ഷിപ്കില 

2024 ഒളിംപിക്സ് നടക്കുന്നത് എവിടെ ? 

A. ലണ്ടൻ 

B. ബർലിൻ 

C. പാരിസ് 

D. റോം 

ബോംബെ നാവിക കലാപം നടന്ന വർഷം : 

A. 1942 

B. 1944 

C. 1946 

D. 1943 

ഡാസോ ഏവിയേഷൻ (Dassault Aviation) ഏതു രാജ്യത്തെ കമ്പനിയാണ് ? 

A. ജർമനി 

B. കാനഡ 

C. അമേരിക്ക 

D. ഫ്രാൻസ് 

സൗരോർജം ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യയിലെ ആദ്യ മേജർ തുറമുഖം ?

A. മുംബൈ 

B. വിശാഖപട്ടണം 

C. പാരദ്വീപ് 

D. കാണ്ട്‍ല

ചേറ്റൂർ ശങ്കരൻ നായർ ദേശീയ പ്രസിഡന്റായ കോൺഗ്രസ് സമ്മേളനം ?

A. ബോംബെ 

B. ലഹോർ 

C. നാഗ്പുർ 

D. അമരാവതി 

അരയ വംശോദ്ധരണി സഭ സ്ഥാപിച്ചതാര് ?

A. വേലുക്കുട്ടി അരയൻ 

B. പണ്ഡിറ്റ് കറുപ്പൻ 

C. പാമ്പാടി ജോൺ ജോസഫ് 

D. ആറാട്ടുപുഴ വേലായുധപ്പണിക്കർ 

ബ്രിട്ടിഷ് ഓഫിസർ ഡബ്ല്യു.സി. റാൻഡനെ കൊലപ്പെടുത്തിയതാര് ? 

A. ഭഗത് സിംഗ് 

B. രാജഗുരു 

C. ദാമോദർ ഹരി ചെയ്പ്ക്കർ 

D. സൂര്യസെൻ

ഉത്തരങ്ങൾ 1.B, 2.A, 3.D, 4.C, 5.B, 6.A, 7.B, 8.D, 9.C, 10.C, 11.D, 12.B, 13.D, 14.B,15.C

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA