ADVERTISEMENT

കൊമേഴ്‌സ്യൽ ബാങ്കായ ദ് ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് തിരുവിതാംകൂറിൽ റജിസ്റ്റർ ചെയ്‌തു (1945) 1959 ൽ ഇതു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ആയി. 2017 ഏപ്രിൽ 1 നു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചു. 

ഇന്ത്യയുടെ സമ്പൂർണ കാലാവസ്ഥാ ഉപഗ്രഹമായ 'മെറ്റ്‌സാറ്റ് - 1' ശ്രീഹരിക്കോട്ടയിൽ നിന്നു വിക്ഷേപിച്ചു (2002). 2003 ഫെബ്രുവരി 5 ന് 'കൽപന -1' എന്നു പുനർനാമകരണം ചെയ്‌തു.

'ഹരിതവിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന നോർമൻ ബർലോഗ് അന്തരിച്ചു (2009). 1970 ൽ സമാധാന നൊബേൽ സമ്മാനവും 2006 ൽ  പത്മവിഭൂഷണും ലഭിച്ചു. 

Special Focus – 1959 

ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകമായ 'ലൂണ -2' വിക്ഷേപിച്ചു. 

സോവിയറ്റ് യൂണിയന്റെ മനുഷ്യവാഹിയല്ലാത്ത ചാന്ദ്രദൗത്യങ്ങളായിരുന്നു 'ലൂണ'. 1959 മുതൽ 1976 വരെ വിക്ഷേപിച്ച ലൂണ ദൗത്യങ്ങളിൽ 15 എണ്ണവും പൂർണ വിജയമായിരുന്നു. ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്നായിരുന്നു എല്ലാ വിക്ഷേപണങ്ങളും. 'ലൂണ' എന്ന റഷ്യൻ വാക്കിന്റെ അർഥം ചന്ദ്രൻ എന്നാണ്. 

1959 ജനുവരി 2 നു വിക്ഷേപിച്ച 'ലൂണ -1' ചന്ദ്രനരികിലൂടെ കടന്നുപോയ ആദ്യ മനുഷ്യനിർമിത വാഹനമായി. 1959 ഒക്ടോബർ 4 നു വിക്ഷേപിച്ച 'ലൂണ-3' ആണു ചന്ദ്രന്റെ മറുവശത്തിന്റെ ചിത്രങ്ങൾ ആദ്യം പകർത്തിയത്. ചന്ദ്രനിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡിങ് നടത്തിയ ആദ്യ പേടകം 1966 ജനുവരി 31 നു വിക്ഷേപിച്ച 'ലൂണ -9' ആയിരുന്നു. 

1970 സെപ്റ്റംബർ 12 നു വിക്ഷേപിച്ച 'ലൂണ 16' ചന്ദ്രനിൽ നിന്നു മണ്ണും പാറക്കഷണങ്ങളും ഭൂമിയിലെത്തിച്ച ആദ്യ പേടകമായി. ചന്ദ്രനിൽ ഇറങ്ങി സഞ്ചരിച്ച ആദ്യ റോബോട്ടിക് റോവർ ആയ 'ലൂണഖോദ് 1' നെ അവിടെ എത്തിച്ചതു  'ലൂണ 17' ആയിരുന്നു. 1976 ഓഗസ്‌റ്റ് 8 നാണു ലൂണ സീരീസിലെ അവസാന പേടകമായ 'ലൂണ -24 ' വിക്ഷേപിച്ചത്

Content Summary : Exam Guide - Today in history - 12 September 2021

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com