ADVERTISEMENT

ഇന്ത്യയിലെ ക്ഷീര സഹകരണ സംഘങ്ങളുടെ മാതൃകാ സ്ഥാപനം എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് അമുൽ എന്ന ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ്. ഗുജറാത്തിലെ ക്ഷീര കർഷകർ വലിയ പ്രതിസന്ധി നേരിടുകയും വിപണിയിൽ ഇടനിലക്കാരുടെ ചൂഷണം ഉണ്ടാകുകയും ചെയ്തതോടെ സർദാർ വല്ലഭ്ഭായ് പട്ടേൽ, മൊറാർജി ദേശായി, ത്രിഭുവൻദാസ് പട്ടേൽ എന്നിവർ മുൻകയ്യെടുത്താണ് 1946 ഡിസംബർ 14 നു അമുൽ ക്ഷീരോൽപാദക സഹകരണ സംഘം രൂപീകരിച്ചത്. ഗുജറാത്തിലെ ആനന്ദ്, കൈറ, മാഹി ഡഗർ എന്നിവിടങ്ങളിലായി 18,554 ഗ്രാമങ്ങളിലെ 3.6 ദശലക്ഷം കർഷകർ ഇന്നു അമുൽ സംഘത്തിലെ ക്ഷീരോൽപാദകരാണ്. 20.4 ദശലക്ഷം ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന സംഘത്തിന്റെ വരുമാനം 38,550 കോടി രൂപയാണ് (2020 ലെ കണക്ക് അനുസരിച്ച്). ആഗോള പാൽ ഉൽപാദന വിപണിയിലെ മികച്ച ബ്രാൻഡുകളിലൊന്നാണു പാൽ ഉപയോഗിച്ചു വൈവിധ്യങ്ങളായ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന അമുൽ.

അനുബന്ധ ചോദ്യങ്ങൾ:

1. ലോക വിപണിയിൽ പാലുൽപ്പന്നങ്ങളെ ബ്രാൻഡ് ചെയ്യുന്ന ഇന്റർനാഷനൽ ഫാം കംപാരിസൺ നെറ്റ്​വർക്കിന്റെ (IFCN) 2020ലെ റാങ്കിങ്ങിൽ അമുലിന്റെ സ്ഥാനം?

2. നീളം കൂടിയ പരസ്യ ക്യാംപെയ്നിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച ഇന്ത്യൻ സ്ഥാപനം?

3. 2014ൽ ഇന്ത്യയിലെ ആദ്യത്തെ മിൽക്ക് എടിഎം പ്രവർത്തനം ആരംഭിച്ച സംസ്ഥാനം?

4. ഗുജറാത്തിലെ ഏതു ജില്ലയിലാണ് അമുൽ പ്രസ്ഥാനം പിറവി കൊണ്ടത്?

5. ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന, അമുലിന്റെ വിജയശിൽപി?

6. അമുൽ എന്നതിന്റെ പൂർണരൂപം ?

7. അമുൽ എന്ന വാക്കിന്റെ ഉറവിടം ഏതു സംസ്കൃത വാക്കിൽ നിന്നാണ്?

8. അമുലിന്റെ മാസ്കോട്ട് (ഭാഗ്യചിഹ്നം) ആയി അമുൽ ഗേളിനെ തിരഞ്ഞെടുത്ത വർഷം?

9. അമുലിന്റെ ഉദയം എന്തു വിപ്ലവം എന്നാണ് അറിയപ്പെടുന്നത്?

10. ധവള വിപ്ലവത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു ശ്യാം ബെനഗൽ സംവിധാനം ചെയ്ത സിനിമ?

ഉത്തരങ്ങൾ:

1. 8

2. അമുൽ

3. ഗുജറാത്ത്

4. ആനന്ദ്

5. ഡോ.വർഗീസ് കുര്യൻ

6. ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ്

7. അമൂല്യ

8. 1967

9. ധവള വിപ്ലവം

10. മൻതൻ (1976)

Content Summary : Exam Guide - Milestone Column - Amul Dairy 75th Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com