മദർ തെരേസ ആദ്യം ഇന്ത്യയിലെത്തിയ വർഷമേത്?
Mail This Article
∙രണ്ട് ഓസ്കർ ലഭിച്ച ഏക ഇന്ത്യൻ പ്രതിഭ എ.ആർ. റഹ്മാൻ ജനിച്ചു (1967). ‘മൊസാർട്ട് ഓഫ് മദ്രാസ്’എന്നറിയപ്പെടുന്നു. 2013 നവംബറിൽ കാനഡയിലെ ഒന്റാറിയോയിൽ മർഖാമിലെ തെരുവിന് എ. ആർ. റഹ്മാന്റെ പേരു നൽകി.
∙‘ജനിതക ശാസ്ത്രത്തിന്റെ പിതാവ്’എന്നറിയപ്പെടുന്ന ഗ്രിഗർ മെൻഡൽ അന്തരിച്ചു (1884).
∙1983 ൽ ഇന്ത്യയ്ക്ക് ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിത്തന്ന നായകൻ കപിൽ ദേവ് ജനിച്ചു (1959). ‘ഹരിയാന ഹരിക്കെയ്ൻ’ എന്നറിയപ്പെട്ടു.
Special Focus 1929
∙ 6 ജനുവരി 1929 മദർ തെരേസ ആദ്യം ഇന്ത്യയിലെത്തി.
∙ 1910 ഓഗസ്റ്റ് 26 നു മസിഡോണിയയിലാണ് ആഗ്നസ് ഗോങ്സാ ബൊജാക്സ്യൂ എന്ന മദർ തെരേസ ജനിച്ചത്.
∙1928 ല്‍ സിസ്റ്റേഴ്സ് ഓഫ് ലൊറെറ്റോ സന്ന്യാസിനി സഭയിൽ അംഗമായി. 1950 ല്‍ കൊൽക്കത്തയിൽ ‘മിഷനറീസ് ഓഫ് ചാരിറ്റി’ ആരംഭിച്ചു.
∙1979 ല്‍ സമാധാന നൊബേൽ സമ്മാനവും 1980 ൽ ഭാരതരത്നയും ലഭിച്ചു. 1997 സെപ്റ്റംബർ 5 ന് ഓർമയായ മദറിനെ 2003 ൽ വാഴ്ത്തപ്പെട്ടവളായും 2016 ല്‍ വിശുദ്ധയായും പ്രഖ്യാപിച്ചു.
Content Summary : Exam Guide - Today in history - 6th January