എംജിആറിന്റെ ജനനവും ജ്യോതി ബസുവിന്റെ മരണവും; ചരിത്രത്തിൽ ജനുവരി 17

HIGHLIGHTS
  • ചരിത്രത്തിൽ ഇന്ന് – 17 ജനുവരി
psc-rank-file-exam-guide-today-in-history-seventeen-january-twenty-twenty-two-jyoti-basu-mgr
ജ്യോതി ബസു, എംജിആർ
SHARE

∙ കായംകുളം താപവൈദ്യുത നിലയത്തിന്റെ ആദ്യഘട്ടം പ്രധാനമന്ത്രി എ. ബി. വാജ്പേയി ഉദ്ഘാടനം ചെയ്തു(1999).

∙ സൂപ്പർ താരവും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന എംജിആർ (മരുതൂര്‍ ഗോപാലൻ രാമചന്ദ്രൻ) ശ്രീലങ്കയിലെ കാൻഡിയിൽ ജനിച്ചു (1917). ഇദ്ദേഹത്തിന്റെ ആത്മകഥയാണ് ‘നാൻ യേൻ പിറന്തേൻ’. മരണാനന്തര ബഹുമതിയായി 1988 ൽ ഭാരതരത്ന ലഭിച്ചു. 

∙ 23 വർഷം ബംഗാൾ മുഖ്യമന്ത്രിയായ ജ്യോതി ബസു അന്തരിച്ചു (2010). ജ്യോതിരിന്ദ്ര ബസു എന്നാണു ശരിയായ പേര്. ബംഗാളിന്റെ ആദ്യ ഉപമുഖ്യമന്ത്രി. 

സ്പെഷൽ ഫോക്കസ് 1946

∙ ഐക്യരാഷ്ട്ര സംഘടനാ സെക്യൂരിറ്റി കൗൺസിലിന്റെ (രക്ഷാസമിതി) ആദ്യ യോഗം ലണ്ടൻ വെസ്റ്റ് മിൻസ്റ്ററിലെ ചർച്ച് ഹൗസിൽ നടന്നു. 

∙ യുഎന്നിന്റെ ഏറ്റവും ശക്തവും സുപ്രധാനവുമായ ഘടകമാണിത്. ചൈന, ഫ്രാൻസ്, റഷ്യ, യു. എസ്, ബ്രിട്ടൻ എന്നീ 5 സ്ഥിരാംഗങ്ങൾ അടക്കം 15 അംഗരാജ്യങ്ങളാണ് രക്ഷാസമിതിയിൽ. പത്ത് അംഗരാജ്യങ്ങളെ 2 വർഷത്തേക്കു വീതം തിരഞ്ഞെടുക്കുന്നു. 

∙ സമിതിയില്‍ ഏറ്റവും കുടുതൽ തവണ താൽക്കാലിക അംഗമായ രാജ്യങ്ങൾ ജപ്പാനും ബ്രസീലുമാണ് (11 തവണ). ഇന്ത്യ 8 തവണ അംഗമായി. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരമാണ് വീറ്റോ പവർ. 

∙ സമിതിയുടെ അധ്യക്ഷപദവി അംഗരാജ്യങ്ങൾക്കു ഓരോ മാസത്തേക്കു വീതിച്ചു നൽകാറാണ്. 2022 ഡിസംബറിലെ അധ്യക്ഷപദവി ഇന്ത്യയ്ക്കാണ്

Content Summary : Exam Guide - Today In History - 17 January.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS