യാഹുവിന്റെ പൂർണരൂപം എന്താണെന്നറിയാമോ?
Mail This Article
∙ രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്സ് നേടി (2015). വെസ്റ്റിൻഡീസിനെതിരെ 31 പന്തിലായിരുന്നു ഈ നേട്ടം.
∙ സാഹിത്യ നൊബേൽ ലഭിച്ച ആദ്യ ഇംഗ്ലിഷ് സാഹിത്യകാരന്‍ റുഡ്യാഡ് കിപ്ലിങ് അന്തരിച്ചു (1936). ബോംബെയിൽ ജനിച്ച ഇദ്ദേഹത്തിനു മാതാപിതാക്കൾ പേരു കണ്ടെത്തിയത് റുഡ്യാർഡ് തടാകത്തിൽ നിന്നാണ്. ദ് ജംഗിൾ ബുക്, കിം എന്നിവ പ്രധാന കൃതികളാണ്.
∙ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിനെത്തുടർന്ന് സഖ്യകക്ഷികളുടെ നേതൃത്വത്തിൽ പാരിസ് സമാധാന സമ്മേളനം ആരംഭിച്ചു (1919).
സ്പെഷൽ ഫോക്കസ് 1995
∙ yahoo.com എന്ന ഡൊമെയ്ൻ സൃഷ്ടിക്കപ്പെട്ടു.
∙ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി വിദ്യാർഥികളായ ജെറി യാങും ഡേവിഡ് ഫിലോയും ചേർന്നാണ് 1994 ൽ യാഹൂ ആരംഭിച്ചത്. ‘ജെറി ആൻഡ് ഡേവിഡ്സ് ഗൈഡ് ടു ദ് വേൾഡ് വൈഡ് വെബ്’ എന്ന പേരിലാണു വെബ്സൈറ്റ് ആരംഭിച്ചത്.
∙1994 മാർച്ചിലാണ് yahoo എന്ന പേരു സ്വീകരിച്ചത്. യെറ്റ് അനദർ ഹൈറാർക്കിയൽ ഒഫീഷ്യസ് ഒറാക്കിൾ എന്നതിന്റെ ചുരുക്കെഴുത്താണിത്. കലിഫോർണിയയിലെ സണ്ണിവെയ്‌ലിലാണ് കമ്പനിയുടെ ആസ്ഥാനം.
∙1995 ൽ റോക്കറ്റ്മെയിൽ, ക്ലാസിക് ഗെയിംസ്.കോം തുടങ്ങിയ കമ്പനികൾ യാഹൂവിന്റെ ഭാഗമായി. 2017 ൽ വെറൈസൺ എന്ന യു. എസ് കമ്പനി യാഹൂ ഏറ്റെടുത്തു. 2021 ഓഗസ്റ്റിൽ ഇന്ത്യയിൽ യൂഹൂവിന്റെ വാർത്താ സൈറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു.
Content Summary : Exam Guide - PSC Rank File - Today In History - 18 January