ഏഷ്യൻ ഗെയിംസിന്റെ പിറവി, ലൈംഗിക ചൂഷണത്തിനെതിരായ പോരാട്ടം; ചരിത്രത്തിൽ മാർച്ച് 4

HIGHLIGHTS
  • ചരിത്രത്തിൽ ഇന്ന് – 4 മാർച്ച്
psc-rank-file-today-in-history-fourth-march-twenty-twenty-two
Photo Credit : TierneyMJ / Shutterstock.com
SHARE

സ്പെഷൽ ഫോക്കസ് 1951

∙ 1951 ആദ്യ ഏഷ്യൻ ഗെയിംസ് ന്യൂഡൽഹിയിൽ തുടങ്ങി

∙ 11 ഏഷ്യൻ രാജ്യങ്ങളാണ് ഈ ഗെയിംസിൽ പങ്കെടുത്തത്. ഏഷ്യാറ്റിക് ഗെയിംസ് എന്നതിനു പകരം ഏഷ്യൻ ഗെയിംസ് എന്ന പേരു നിർദേശിച്ചത് ജവാഹർലാൽ നെഹ്റുവാണ്. ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത് പ്രഫ. ഗുരുദത്ത് സോന്ദി ആണ്.

∙ 1982 ലെ ഏഷ്യൻ ഗെയിംസിനും ന്യൂഡൽഹി വേദിയായി. അപ്പു എന്ന ആനക്കുട്ടിയായിരുന്നു 1982 ഗെയിംസിന്റെ ഭാഗ്യചിഹ്നം. കൂടുതൽ തവണ ഗെയിംസ് നടന്നത് തായ്‍ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലാണ്– നാലു തവണ (1966, 1970, 1978, 1998).

∙ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത കമൽജിത് സന്ധുവും മെഡൽ നേടിയ ആദ്യ മലയാളി വനിത ഏയ്ഞ്ചൽ മേരിയുമാണ്.

ചരിത്രത്തിൽ ഇന്ന് – 4 മാർച്ച്

∙ ദേശീയ സുരക്ഷാദിനം. നാഷനൽ സേഫ്റ്റി കൗൺസിൽ നിലവിൽ വന്നത് 1966 ൽ ഈ ദിവസമാണ്.

∙ ലൈംഗിക ചൂഷണത്തിനെതിരായ പോരാട്ടത്തിനായുള്ള ലോകദിനം.

∙ ലോകത്തെ ആദ്യ ലിഖിത ഭരണഘടനയായി യുഎസ് ഭരണഘടന നിലവിൽ വന്നു (1789).

∙ ശബ്ദതാരാവലി ബൃഹദ് നിഘണ്ടുവിന്റെ രചയിതാവായ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള അന്തരിച്ചു (1946). ഇദ്ദേഹം നടത്തിയിരുന്ന മാസികയാണ് ഭാഷാവിലാസം.

Content Summary : Exam Guide - Today in history - 4 March

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS