ലോകം മാറ്റി മറിച്ച ‘ആദ്യ വാചകം’ പിറന്ന ദിനം, 10,000 റൺസ് ആദ്യം കടന്ന സണ്ണി - ചരിത്രത്തിൽ മാർച്ച് 7
Mail This Article
സ്പെഷൽ ഫോക്കസ് 1987
∙ ടെസ്റ്റിൽ 10,000 റൺ നേടിയ ആദ്യ ക്രിക്കറ്ററായി ഇന്ത്യയുടെ സുനിൽ ഗാവസ്കർ
∙ അഹമ്മദാബാദിൽ പാക്കിസ്ഥാനെതിരെ തന്റെ 124–ാം ടെസ്റ്റിലായിരുന്നു ഗാവസ്കറുടെ ഈ നേട്ടം. 125 മത്സരങ്ങളിൽ 214ഇന്നിങ്സിലായി 10122 റൺസാണ് ടെസ്റ്റ് കരിയറിൽ നേടിയത്. 34 സെഞ്ചുറി. വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ നേടിയ 236 റൺസാണ് ടെസ്റ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ.
∙ സണ്ണി, ലിറ്റിൽ മാസ്റ്റർ എന്നീ പേരുകളിൽ അറിയപ്പെട്ട ഗാവസ്കർക്കു പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
∙ ടെസ്റ്റിലെ ഉയർന്ന സ്കോർ നേട്ടക്കാരൻ ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കർ ആണ് – 15921 റൺസ്.
ചരിത്രത്തിൽ മാർച്ച് 7
∙ യുഎസ് ചലച്ചിത്രകാരി കാതറിൻ ബിഗലോ മികച്ച സംവിധാനത്തിന് ഓസ്കർ നേടിയ ആദ്യത്തെ വനിതയായി (2010). ദ് ഹാർട്ട് ലോക്കർ എന്ന ചിത്രത്തിലൂടെയായിരുന്നു നേട്ടം.
∙ അലക്സാണ്ടർ ഗ്രഹാംബെല്ലിന് ടെലിഫോൺ കണ്ടുപിടിച്ചതിന്റെ പേറ്റന്റ് ലഭിച്ചു (1876). മിസ്റ്റർ വാട്സൺ, കം ഹിയർ. ഐ വാണ്ട് യു എന്നതാണ് അദ്ദേഹം ഫോണിലൂടെ പറഞ്ഞ ആദ്യ വാചകമെന്നു കരുതുന്നു.
∙ മാസ്റ്റർ ബ്ലാസ്റ്റർ എന്നറിയപ്പെട്ട വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റർ വിവിയൻ റിച്ചഡ്സ് ജനിച്ചു(1952). ഇദ്ദേഹത്തിന്റെ ആത്മകഥയാണ് ഹിറ്റിങ് എക്രോസ് ദ് ലൈൻ
Content Summary : Exam Guide - Today In History - 7 March