കോവിഡിനെ 'മഹാമാരി'യായി പ്രഖ്യപിച്ച ദിനം; ചരിത്രത്തിൽ മാർച്ച് 11
Mail This Article
സ്പെഷൽ ഫോക്കസ് 2020
∙ കോവിഡ് –19നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.
∙ നോവൽ കൊറോണ വൈറസ് ഡിസീസ് എന്നാണ് ആദ്യം അറിയപ്പെട്ടത്. 2020 ഫെബ്രുവരി 11ന് കോവിഡ്–19 എന്നു ലോകാരോഗ്യ സംഘടന പേരു നൽകി. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് –2 എന്ന സാർസ് കോവ്–2 ആണ് കോവിഡ് പകർത്തുന്ന വൈറസ്.
∙ 2020 ജനുവരി 11 നു ചൈനയിലായിരുന്നു ആദ്യ കോവിഡ് മരണം. 2020 ജനുവരി 30ന് ഇന്ത്യയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കോവിഡിനെതിരെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം രാജസ്ഥാനും ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ച സംസ്ഥാനം കർണാടകയുമാണ്.
∙ കേന്ദ്ര സർക്കാർ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സമഗ്ര കൊറോണ വൈറസ് ട്രാക്കിങ് ആപ്പ് ആണ് ആരോഗ്യസേതു. കോവിഡിനെ തടയാൻ ഇന്ത്യൻ കരസേന നടത്തിയ ദൗത്യമാണ് ഓപ്പറേഷൻ നമസ്തേ.
ചരിത്രത്തിൽ മാർച്ച് 11
∙ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്നു. (1968), ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പ്രസിദ്ധീകരണമാണ് വിജ്ഞാന കൈരളി.
∙ സോവിയറ്റ് യൂണിയനിൽ നിന്നു സ്വാതന്ത്ര്യം പുനസ്ഥാപിച്ച ആദ്യ റിപ്പബ്ലിക്കായി ലിത്വാനിയ (1990). വിൽനിയസ് ആണ് തലസ്ഥാനം.
∙ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനിയായി ഇൻഫോസിസ് (1999). 1981 ലാണ് ഇൻഫോസിസ് സ്ഥാപിതമായത്.
Content Summary : Exam Guide - PSC Rank File - Today In History - 11 March