‘ലിറ്റിൽ ലാസ’ എന്ന ധർമശാല, ദലൈലാമ ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്ക്; ചരിത്രത്തിൽ മാർച്ച് 17
Mail This Article
സ്പെഷൽ ഫോക്കസ് 1959
∙ ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ (Dalai Lama) ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്കു പലായനം ആരംഭിച്ചു.
∙ ലാസയിലെ നോർബുലിങ്ക കൊട്ടാരത്തിൽ നിന്നു രക്ഷപ്പെട്ട ദലൈലാമ മാർച്ച് 31 നാണ് ഇന്ത്യയിലെത്തിയത്.
∙ ഹിമാചൽ പ്രദേശിൽ ധർമശാലയിലെ മക്ലിയോഗഞ്ചിൽ ദലൈലാമയ്ക്കും അനുയായികൾക്കും താമസിക്കാൻ ഇന്ത്യ സൗകര്യങ്ങൾ നൽകി. ‘ലിറ്റിൽ ലാസ’ എന്നു ധർമശാല അറിയപ്പെടുന്നു.
∙ 1935 ജൂലൈ 6 നു ജനിച്ച ടെൻസിൻ ഗ്യാറ്റ്സോ ആണ് 14–ാം ദലൈലാമയായത്. 1989 ൽ സമാധാന നൊബേൽ ലഭിച്ചു. മഗ്സസേ പുരസ്കാരം, ടെംപിൾടൺ അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
ചരിത്രത്തിൽ ഇന്ന് – മാർച്ച് 17
∙ ‘ആലപ്പുഴ പട്ടണത്തിന്റെ ശിൽപി’ എന്നറിയപ്പെട്ട രാജാ കേശവദാസൻ ജനിച്ചു(1745). ‘വലിയ ദിവാൻജി’ എന്നറിയപ്പെട്ട ഇദ്ദേഹത്തിനു ‘രാജാ’ ബഹുമതി നൽകിയത് മോർണിങ്ടൺ പ്രഭുവാണ്.
∙ ഫിലിപ്പീൻസിന്റെ ഏഴാം പ്രസിഡന്റ് റമോൺ മഗ്സസെ വിമാനാപകടത്തിൽ മരിച്ചു (1957). ‘ഏഷ്യൻ നൊബേൽ സമ്മാനം’ എന്നറിയപ്പെടുന്ന മഗ്സസെ പുരസ്കാരം ഇദ്ദേഹത്തിന്റെ സ്മരണാർ്ഥമാണ്.
∙ കേന്ദ്ര പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കർ അന്തരിച്ചു (2019). മരണാനന്തരം പത്മഭൂഷൺ ലഭിച്ചു. ഇന്ത്യയിൽ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ ഐഐടി ബിരുദധാരി.
Content Summary : Exam Guide - Today In History - 17 March