അങ്ങനെ ‘ഇന്ന്’ ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി
Mail This Article
ചരിത്രത്തിൽ 1 ജൂലൈ 1955
∙ ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി.
∙ 1806 ജൂൺ 2 നു നിലവിൽ വന്ന ബാങ്ക് ഓഫ് കൽക്കട്ട 1809 ജൂൺ 2നു ബാങ്ക് ഓഫ് ബംഗാൾ ആയി. 1840 ഏപ്രിൽ 15നു ബാങ്ക് ഓഫ് ബോംബെയും 1843 ജൂലൈ 1നു ബാങ്ക് ഓഫ് മദ്രാസും നിലവിൽ വന്നു.
∙ബാങ്ക് ഓഫ് ബംഗാൾ, ബാങ്ക് ഓഫ് ബോംബെ, ബാങ്ക് ഓഫ് മദ്രാസ് എന്നിവ ചേർന്നാണ് 1921 ജനുവരി 27ന് ഇംപീരിയൽ ബാങ്ക് നിലവിൽ വന്നത്. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഇംപീരിയൽ ബാങ്കിന് 172 ബ്രാഞ്ചും ഇരുനൂറിലധികം സബ് ഓഫിസും ഉണ്ടായിരുന്നു.
∙മലയാളി ജോൺ മത്തായി ആയിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ചെയർമാൻ. മുംബൈ ആസ്ഥാനമായ എസ്ബിഐയുടെ ലോഗോ ഡിസൈസൻ ചെയ്തത് അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആണ്.
ജൂലൈ 1 വിശേഷങ്ങൾ
∙ ഇന്ത്യയിൽ ഡോക്ടർമാരുടെ ദിനം. ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ഡോ. ബി. സി. റോയിയുടെ ജന്മദിനവും (1882) ചരമദിനവും (1962).
∙ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ ജില്ലകൾ രൂപീകൃതമായി (1949).
∙ ഏഷ്യയിലെ തന്നെ ആദ്യ തപാൽ സ്റ്റാംപ് ആയ സിന്ധ് ഡാക് പുറത്തിറങ്ങിയ(1852). അര അണയായിരുന്നു വില.
∙ ഇന്ത്യയിൽ ചരക്കുസേവന നികുതി (GST) നിലവിൽ വന്നു (2017). 101–ാം ഭരണഘടനാ ഭേദഗതിയിലൂടെയാണു ജിഎസ്ടി നിലവിൽ വന്നത്.
വിവരങ്ങൾക്ക് കടപ്പാട് : മലയാള മനോരമ തൊഴിൽവീഥി
Content Summary : Exam Guide - Today In History - 1 July