ശ്രീ നാരായണ ഗുരുവിനെ ഓർക്കുമ്പോൾ...
Mail This Article
∙ ശ്രീനാരായണഗുരു (1856-1928), ചെമ്പഴന്തിയിലെ വയൽവാരം വീട്ടില്‍ കൊച്ചുവിളയിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി ഓഗസ്റ്റ് 20, 1856 ൽ ജനനം
∙ ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച അദ്ദേഹം സാമൂഹ്യ പരിഷ്കർത്താവ്, സമുദായോദ്ധാരകൻ, നവോത്ഥാനനായകൻ, സന്യാസിവര്യന്‍ എന്നീ നിലകളിൽ അറിയപ്പെട്ടു.
∙‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നതും ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം’ എന്നുള്ളതും ആദർശവും ജീവിതലക്ഷ്യവുമാക്കിയുള്ള പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്.
∙താഴ്ന്ന ജാതിയിൽപ്പെട്ടവർക്കുൾപ്പെടെ ദൈവാരാധാന നടത്തുവാനായി, കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു.
∙അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന വാവൂട്ടുയോഗം 1899 ൽ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ പുനഃസംഘടിപ്പിക്കപ്പെട്ടു. ഇത് പിന്നീട് 1903 ജനുവരി 7ന് നാരായണഗുരു പ്രസിഡന്റും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി ശ്രീനാരായണ ധർമപരിപാലന (എസ് എൻ ഡി പി) യോഗമായി രൂപംകൊണ്ടു.
∙ദർശനമാല, ആത്മോപദേശശതകം തുടങ്ങി അനേകം കൃതികളും അദ്ദേഹത്തിന്റ സംഭാവനയായി സാഹിത്യ ലോകത്തുണ്ട്.
∙വാര്‍ധക്യ സഹജമായ അസുഖങ്ങളിൽ വലഞ്ഞ ഗുരു സെപ്റ്റംബർ 20, 1928 ൽ ശിവഗിരിയിൽ വച്ച് 72–ാം വയസ്സിലാണ് സമാധിയായത്.
Content Summery : In memories of Sree Narayana Guru