ഉബുണ്ടു : ഒക്ടോബർ 20 അങ്ങനെ മറക്കാമോ?
Mail This Article
∙ സ്വതന്ത്ര സോഫ്റ്റ്‌വെയറായ ലിനക്സ് ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ആദ്യ വേർഷൻ പുറത്തിറങ്ങി.
∙ ഇംഗ്ലണ്ടിലെ കാനോനിക്കൽ എന്ന കമ്പനിയാണ് ഉബുണ്ടു വികസിപ്പിച്ചെടുത്തത്. കൂടാതെ ഒട്ടേറെ സോഫ്റ്റ്‌വെയർ ഡവലപ്പർമാരും സൗജന്യമായി ഉബണ്ടുവിലേക്കു സംഭാവന ചെയ്യുന്നു.
∙ ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്ത്വചിന്തയിൽ നിന്നാണ് ഈ പേരു വന്നത്. ഡെബിയൻ എന്ന ലിനക്സ് വകഭേദത്തിൽ പരിഷ്കാരങ്ങൾ വരുത്തിയാണ് ഉബുണ്ടു ഉണ്ടാക്കിയത്. ഉബുണ്ടുവിൽ മാറ്റങ്ങൾ വരുത്തിയാണ് ഐടി @സ്കൂൾ ഓപ്പറേറ്റിങ് സിസ്റ്റം നിർമിച്ചത്.
∙ ആറു മാസത്തിലൊരിക്കൽ ഉബുണ്ടു പുതിയ പതിപ്പ് ഇറക്കുന്നു. ഓരോ പതിപ്പിനും, ഒരേ അക്ഷരത്തിൽ തുടങ്ങുന്ന രണ്ട് ഇംഗ്ലിഷ് വാക്കുകൾ ചേർന്ന പേരിടും.
ആദ്യ വാക്ക് വിശേഷണവും രണ്ടാം വാക്ക് ഒരു മൃഗത്തിന്റെ പേരും.
ഉദാ: ഡിസ്കോ ഡിങ്കോ, ഗ്രൂവി ഗോറില്ല, ജാമി ജെല്ലിഫിഷ് തുടങ്ങിയവ.
ദിനാചരണം, മറ്റു വിവരങ്ങൾ...
∙ലോക സ്റ്റാറ്റിസ്റ്റിക്സ് ദിനം.
∙ലോക അസ്ഥിക്ഷയ ദിനം.
∙ ഐക്യരാഷ്ട്ര സംഘടനയുടെ പതാക പൊതുസഭ അംഗീകരിച്ചു (1947). രണ്ട് ഒലീവ് ചില്ലകൾക്കിടയിൽ ലോക രാജ്യങ്ങളുടെ ഭൂപടമാണു പതാകയിലുള്ളത്.
∙ടെസ്റ്റ് ക്രിക്കറ്റിൽ രണ്ടു ട്രിപ്പിൾ സെഞ്ചുറി നേടിയ ഏക ഇന്ത്യൻ താരം വിരേന്ദർ സേവാഗ് ജനിച്ചു (1978). വിസ്ഡൻ ലീഡിങ് ക്രിക്കറ്റർ ഇൻ ദ് വേൾഡ് പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യൻ ക്രിക്കറ്റർ. നജാഫ്ഗഡിലെ നവാബ് എന്നറിയപ്പെടുന്നു.
∙എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജുങ്കോ താബെ അന്തരിച്ചു (2016). ജപ്പാൻകാരിയായ ഇവർ 1975 ലാണ് എവറസ്റ്റ് കീഴടക്കിയത്.
Content Summary : Exam Guide- 20 October - Today In History