നമ്മുടെ നദികളെ അറിയാമോ ?
Mail This Article
കേരള ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടു പിഎസ്‌സി പരീക്ഷയിൽ കണ്ടുവരാറുള്ളതാണ് നദികളെക്കുറിച്ചുള്ള ചോദ്യങ്ങൾ. അത്തരം ചില ചോദ്യങ്ങൾ പരിശോധിക്കാം.
Read Also : എടുത്തുചാടി തീരുമാനിക്കരുത്; പോളിടെക്നിക്കിന് ചേരും മുൻപ് 9 കാര്യങ്ങൾ പരിഗണിക്കാം
1) കേരളത്തിലെ ഏക ഓക്സ്ബോ തടാകം കണ്ടെത്തിയിരിക്കുന്നത് ഏതു നദിയിലാണ് ?
A. ചാലിയാർ
B. നെയ്യാർ
C. ചാലക്കുടിപ്പുഴ
D. പെരിയാർ
2) താഴെപ്പറയുന്നവയിൽ പമ്പയുടെ പോഷക നദികളിൽ ഉൾപ്പെടാത്തത് ?
A. ചെറുപുഴ
B. വരട്ടാർ
C. മണിമലയാർ
D. കക്കി
3) തമിഴ്നാട് പരിപാലിക്കുകയും കേരളത്തിന് ഉടമസ്ഥാവകാശം ഉള്ളതുമായ അണക്കെട്ട് ?
A. മലമ്പുഴ അണക്കെട്ട്
B. കാഞ്ഞിരപ്പുഴ അണക്കെട്ട്
C. ചിമ്മിനി അണക്കെട്ട്
D. പറമ്പിക്കുളം അണക്കെട്ട്
4) കേരളത്തിലെ നദികളും അവയുടെ അപര നാമങ്ങളും തമ്മിൽ ശരിയായി ചേരുംപടി ചേർക്കുക ?
(1) ബേപ്പൂർ പുഴ
(2) കേരളത്തിലെ മഞ്ഞ നദി
(3) കേരളത്തിലെ ഇംഗ്ലിഷ് ചാനൽ
(4) ചിറ്റൂർ പുഴ
a. മയ്യഴിപ്പുഴ
b. കണ്ണാടിപ്പുഴ
c. ചാലിയാർ
d. കുറ്റ്യാടിപ്പുഴ
A. 1-d, 2-b, 3-a, 4-c
B. 1-c, 2-d, 3-a, 4-b
C. 1-b, 2-a, 3-d, 4-c
D. 1-a, 2-c, 3-b, 4-d
5) ‘നിളയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത് ?
A. എം.മുകുന്ദൻ
B. പി.കുഞ്ഞിരാമൻ നായർ
C. ഒ.വി.വിജയൻ
D. എം.ടി.വാസുദേവൻ നായർ
6) പെരിയാർ എവിടെ വച്ചാണ് മംഗലം പുഴ, മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്നത് ?
A. അങ്കമാലി B. തൊടുപുഴ
C. ആലുവ D. കുമളി
7. ചുവടെ പറയുന്നവയിൽ പമ്പാ നദിയിൽ നടക്കുന്ന വള്ളംകളി ?
A. നെഹ്റു ട്രോഫി വള്ളംകളി
B. ആറന്മുള വള്ളംകളി
C. പ്രസിഡന്റ് ട്രോഫി വള്ളംകളി
D. മദർ തെരേസ വള്ളംകളി
8. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
(1) തെക്കേ ഇന്ത്യയിൽ ആദ്യമായി കയാക്കിങ് സംഘടിപ്പിച്ചത് തുഷാരഗിരിയിലാണ്.
(2) മാരാമൺ കൺവൻഷൻ നടക്കുന്നത് പമ്പാ നദിയുടെ തീരത്താണ്.
(3) ഷോളയാർ പദ്ധതി സ്ഥിതി ചെയ്യുന്നത് ഭാരതപ്പുഴയിലാണ്
(4) കേരളത്തിൽനിന്ന് ഉത്ഭവിച്ച് തമിഴ്നാട്ടിലേക്ക് ഒഴുകുന്ന കാവേരിയുടെ പോഷക നദിയാണ് ഭവാനിപ്പുഴ
A. (1), (2) എന്നിവ
B. (2), (4) എന്നിവ
C. (1), (3) എന്നിവ
D. (1), (2), (3) എന്നിവ
ഉത്തരങ്ങൾ:
1C, 2A, 3D, 4B, 5D, 6C, 7B, 8A
Content Summary : Psc Tips By Mansoor Ali Kappungal