പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമപ്പഞ്ചായത്ത് ?

HIGHLIGHTS
  • പഠിച്ചുവയ്ക്കണം 14 ജില്ലകളും.
  • എറണാകുളം ജില്ല നിലവിൽ വന്നതെന്ന്?.
kerala
Representative Image. Photo Credit : GEMINI PRO STUDIO/iStock
SHARE

കേരളത്തിലെ 14 ജില്ലകളുടെയും അടിസ്ഥാന വിവരങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, ചരിത്ര പ്രാധാന്യം, പ്രധാന സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പിഎസ്‌സി ഉദ്യോഗാർഥികൾക്കു ധാരണ വേണം. ചില സാംപിൾ ചോദ്യങ്ങൾ നോക്കാം.

Read Also : നമ്മുടെ നദികളെ അറിയാമോ ?...

1) ജാനകിക്കാട് ഇക്കോടൂറിസം കേന്ദ്രം ഏത് ജില്ലയിലാണ് ?

A. കോട്ടയം

B. തൃശൂർ

C. കാസർകോട്

D. കോഴിക്കോട്

2) ഇന്ത്യയിലെ ആദ്യത്തെ റബർ പാർക്ക് നിലവിൽ വന്നതെവിടെ ?

A. നിലമ്പൂർ

B. കാഞ്ഞിരപ്പള്ളി

C. ഐരാപുരം

D. ഈരാറ്റുപേട്ട

3) എറണാകുളം ജില്ല നിലവിൽ വന്നതെന്ന് ?

A. 1956 നവംബർ 1

B. 1958 ഏപ്രിൽ 1

C. 1969 ജൂൺ 16

D. 1972 ജനുവരി 26

4) കോട്ടയം ജില്ലയുമായി ബന്ധപ്പെട്ട ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് തിരഞ്ഞെടുക്കുക:

A. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല

B. ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന ജില്ല

C. മൂന്ന് L കളുടെ നാട് എന്നറിയപ്പെടുന്നു

D. കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്നു

5) പഴശ്ശിരാജാ സ്മൃതികുടീരം എവിടെ സ്ഥിതി ചെയ്യുന്നു ?

A. മാനന്തവാടി

B. കൽപറ്റ

C. വെസ്റ്റ് ഹിൽ

D. പേരാമ്പ്ര

6) ഫോർട്ട് വില്യം സ്ഥിതി ചെയ്യുന്നത് എവിടെയാണ് :

A. തങ്കശ്ശേരി

B. കൊച്ചി

C. ചേറ്റുവ

D. കണ്ണൂർ

7) ചേരുംപടി ചേർക്കുക.

(1) നാളികേര മ്യൂസിയം

(2) സൂനാമി മ്യൂസിയം

(3) ഫോക്‌ലോർ മ്യൂസിയം

(4) ജല മ്യൂസിയം

a. അഴീക്കൽ

b. കുന്ദമംഗലം

c. കൊച്ചി

d. തേവര

A. 1-d, 2-c, 3-b, 3-a

B. 1-c, 2-a, 3-d, 3-b

C. 1-b, 2-d, 3-a, 3-c

D. 1-a, 2-b, 3-c, 3-d

8) പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമപ്പഞ്ചായത്ത് ?

A. മടികൈ

B. പെരുമാട്ടി

C. ഒല്ലൂക്കര

D. കണ്ണാടി

ഉത്തരങ്ങൾ: 1D, 2C, 3B, 4D,  5A, 6C, 7B, 8B

Content Summary : Psc tips by Mansoor Ali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS