പിഎസ്‌സിയ്ക്ക് പഠിക്കുകയാണോ?; ഉറപ്പായും വരും ഈ ചോദ്യങ്ങൾ

HIGHLIGHTS
  • പതിവായി വരാറുള്ള ചോദ്യങ്ങൾ ഇവ
i-m-vijayan
ഐ.എം വിജയൻ. Photo Credit : JOSEKUTTY PANACKAL/Manorama
SHARE

എല്ലാ പിഎസ്‍സി പരീക്ഷകളിലും ഒരു മാർക്കിന്റെയെങ്കിലും ചോദ്യമുണ്ടാകാറുള്ള ഭാഗമാണു കായിക കേരളം. കേരളത്തിന്റെ തുടക്കം മുതലുള്ള മെഡൽ നേട്ടങ്ങളും ചരിത്ര സംഭവങ്ങളും മുതൽ ഏറ്റവും പുതിയ വിവരങ്ങൾ വരെ ഈ ഭാഗത്തുനിന്നു ചോദ്യങ്ങളായി വരാം. ദേശീയ–രാജ്യാന്തര നേട്ടങ്ങളുണ്ടാക്കിയ താരങ്ങൾ, വിവിധ ടീം ഇനങ്ങളിൽ കേരളത്തിന്റെ നേട്ടങ്ങൾ, റെക്കോർഡുകൾ എന്നിവയെല്ലാമാണ് സ്ഥിരമായി ചോദിക്കാറുള്ളത്. ചിലപ്പോൾ കറന്റ് അഫയേഴ്സ് വിഭാഗത്തിലും സ്പോർട്സ് ചോദ്യങ്ങൾ കയറിവരാറുണ്ട്. 

പതിവായി വരാറുള്ള ഏതാനും ചോദ്യങ്ങളിലൂടെ:

Read Also : പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമപ്പഞ്ചായത്ത്...

1) കായിക കേരളത്തിന്റെ പിതാവ് ?

കേണൽ ജി.വി.രാജ

2) കേരള കായികദിനം ?

ഒക്ടോബർ 13 (ജി.വി.രാജയുടെ ജന്മദിനം)

3) ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി ?

ടി.സി. യോഹന്നാൻ

4) ഒളിംപിക്സ് നീന്തലിൽ പങ്കെടുത്ത ആദ്യ മലയാളി താരം ?

സെബാസ്റ്റ്യൻ സേവ്യർ

5) കേരളത്തിലെ ആദ്യ ക്രിക്കറ്റ് ക്ലബ് നിലവിൽ വന്നതെവിടെ ?

തലശ്ശേരി

6) ‘കാലാഹിരൺ’ എന്ന് അറിയപ്പെടുന്ന മലയാളി ഫുട്ബോൾ താരം ?

ഐ.എം.വിജയൻ

7) ആദ്യമായി സന്തോഷ് ട്രോഫി മത്സരത്തിനു വേദിയായ കേരള നഗരം ?

എറണാകുളം (1955)

8) സന്തോഷ് ട്രോഫി ടൂർണമെന്റ് 2013ൽ നടന്നത് ഏതു സംസ്ഥാനത്ത് ?

കേരളം

9) സ്പോർട്സ് ബിൽ പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?

കേരളം

10) കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്‌കൂൾ?

ജി.വി.രാജാ സ്പോർട്സ് സ്‌കൂൾ

Content Summary : PSC Tips By Mansoor Ali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS