നിർ‌മിത ബുദ്ധിയെ അടുത്തറിയാം മനോരമ ഹൊറൈസൺ ക്ലാസിലൂടെ

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് വിളിക്കുക : 9048991111
artificial-neural-network-technology-brain-human-hand-technology-ilexx -istock-photo-com
Representative Image. Photo Credit : iLexx / iStockphoto.com
SHARE

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ മാറ്റിമറിച്ച സാങ്കേതികവിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence). ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നു പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ സഹകരണത്തോടെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് അവതരിപ്പിക്കുന്നു. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ നിർമിത ബുദ്ധി എന്നത് ഹ്യൂമൻ ഇന്റലിജൻസിനെ അനുകരിക്കുവാനുള്ള ഒരു ശ്രമമാണ്. അത് എങ്ങനെ കംപ്യൂട്ടർ പോലുള്ള മെഷീനുകളിൽ കൊണ്ടുവരാം എന്ന് വിശദീകരിക്കുന്നു. ഒപ്പം പൈതൺ, ജാവ പോലുള്ള പ്രോഗ്രാമിങ് ലാംഗ്വേജുകൾ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക് അഥവാ Artificial Neural Network എങ്ങനെ നിർമിക്കാമെന്നും വിശദീകരിക്കുന്നു. മനുഷ്യന്റെ തലച്ചോറിൽ നടക്കുന്ന പ്രവർത്തനങ്ങൾ എങ്ങനെ ന്യൂറൽ നെറ്റ്‌വർക്ക് അനുകരിക്കുന്നുവെന്നും അതിനുവേണ്ടിയുള്ള പല ഘടനകൾ ഏതൊക്കെയാണെന്നും ഈ സർട്ടിഫിക്കറ്റ് പ്രോഗാമിലൂടെ മനസ്സിലാക്കുവാൻ സാധിക്കും. ഏതെല്ലാം രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഓരോ ന്യൂറൽ നെറ്റ്‌വർക്ക് മോഡലുകളിലും നടക്കുന്നതെന്നും പഠിപ്പിക്കുന്നു. കൂടാതെ ന്യൂറൽ നെറ്റ്‌വർക്ക് ഉപയോഗിക്കാൻ കഴിയുന്ന വിവിധ മേഖലകളെപ്പറ്റിയും മനസ്സിലാക്കാം. 

ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കിനെകുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ആർക്കും ഈ കോഴ്‌സിൽ പങ്കെടുക്കാം. മാർച്ച് 20 ന് ആരംഭിക്കുന്ന കോഴ്‌സിൽ തിയറി ക്ലാസ്സുകൾക്കൊപ്പം പ്രാക്ടിക്കൽ ക്ലാസ്സുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കംപ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. സുചിത്ര എം.എസ്. ആണ് ക്ലാസുകൾ നയിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ https://www.manoramahorizon.com/course/artificial-neural-network/  അല്ലെങ്കിൽ വിളിക്കൂ 9048991111.

Course Curriculum

Day  1

Artificial Neural Network (ANN) introduction 

Human brain

Models of a neuron

Structure of neural networks

Problem domains

Learning process of neural networks

Day 2

How to do classification using neural networks

Perceptron

Multilayer perceptron

How to do regression and prediction using neural networks

Modelling through regression

Linear and logistic regression for multiple classes

Day 3

How to do clustering using neural networks

Implementing neural networks in Python

Visualization in neural networks

Design, test, and analyse neural networks

Theoretical and computer-based working with actual data

Content Summary : Artificial Neural Network (ANN): The Gateway To Artificial Intelligence - Online Course

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS