ADVERTISEMENT

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ ഡൽഹിയിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിൽ 598 ഒഴിവ്. നേരിട്ടുള്ള നിയമനം. ഇന്ത്യയ്ക്ക് അകത്തും വിദേശത്തും നിയമനമുണ്ടാകാം. ഏപ്രിൽ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.

Read Also : ശുചിത്വ മിഷനിൽ 100 യങ് പ്രഫഷനൽ ഒഴിവുകൾ

തസ്തികയും യോഗ്യതയും:

∙സയന്റിഫിക് / ടെക്നിക്കൽ അസിസ്റ്റന്റ്-എ ഗ്രൂപ്പ് ബി (എസ് ആൻഡ് ടി) നോൺ ഗസറ്റഡ് പോസ്റ്റ് (331 ഒഴിവ്), സയന്റിഫിക് ഓഫിസർ/എൻജിനീയർ-എസ്ബി ഗ്രൂപ്പ് ബി (എസ് ആൻഡ് ടി) ഗസറ്റഡ് പോസ്റ്റ് (196 ഒഴിവ്): താഴെപ്പറയുന്ന വിഭാഗങ്ങളിൽ എംഎസ്‌സി/ എംഎസ്/ എംസിഎ/ബിഇ/ബിടെക് ജയം.

വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ്, കംപ്യൂട്ടർ സയൻസസ്, കംപ്യൂട്ടർ ആൻഡ് നെറ്റ്‌വർക്കിങ് സെക്യൂരിറ്റി, സോഫ്‌റ്റ്‌വെയർ സിസ്റ്റം, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമാറ്റിക്സ്.

 

∙സയന്റിസ്റ്റ് ബി-ഗ്രൂപ്പ് എ (എസ് ആൻഡ് ടി) ഗസറ്റഡ് പോസ്റ്റ് (71): താഴെപ്പറയുന്ന വിഭാഗങ്ങളിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം അല്ലെങ്കിൽ ഡിപ്പാർട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് അക്രഡിറ്റേഷൻ ഓഫ് കംപ്യൂട്ടർ കോഴ്സസ് ബി-ലെവൽ. അല്ലെങ്കിൽ അസോഷ്യേറ്റ് മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ്.അല്ലെങ്കിൽ ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്സ് അല്ലെങ്കിൽ എംഎസ്‌സി അല്ലെങ്കിൽ എംസിഎ. അല്ലെങ്കിൽ എംഇ/എംടെക് അല്ലെങ്കിൽ എംഫിൽ.

 

∙ വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസസ്, കമ്യൂണിക്കേഷൻ, കംപ്യൂട്ടർ ആൻഡ് നെറ്റ്‌വർക്കിങ് സെക്യൂരിറ്റി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, സോഫ്‌റ്റ്‌വെയർ സിസ്റ്റം, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി മാനേജ്മെന്റ്, ഇൻഫർമാറ്റിക്സ്, കംപ്യൂട്ടർ മാനേജ്മെന്റ്, സൈബർ ലോ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ.

 

ശമ്പളം:

∙സയന്റിസ്റ്റ് ബി: 56,100-1,77,500.

∙സയന്റിഫിക് ഓഫിസർ/ എൻജിനീയർ: 44,900-1,42,400.

∙സയന്റിഫിക്/ ടെക്നിക്കൽ അസിസ്റ്റന്റ്: 35,400-1,12,400.

∙പ്രായപരിധി: 30. അർഹർക്ക് ഇളവ്.

∙ഫീസ്: 800. പട്ടികവിഭാഗം, ഭിന്നശേഷി, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അടയ്ക്കാം.തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ മുഖേന.www.recruitment.nic.in

 

Content Summary : NIC Recruitment 2023 Apply Online Starts for 598 Scientist B Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com