പത്താം ക്ലാസ് യോഗ്യതയുണ്ടോ?; സിആർപിഎഫിൽ കോൺസ്റ്റബിൾ ആകാം, 9223 ഒഴിവുകൾ

HIGHLIGHTS
  • 27 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
  • രാജ്യത്തെവിടെയും നിയമനം ലഭിക്കാം.
crpf
Photo Credit : Harilal S.S
SHARE

കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സിആർപിഎഫ്) 9223 കോൺസ്റ്റബിൾ (ടെക്നിക്കൽ/ട്രേഡ്സ്മാൻ) ഒഴിവ്. കേരളത്തിൽ 259 ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് ജയം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 

Read Also : ശമ്പളം സയന്റിസ്റ്റ് ബി തസ്തികയിൽ 56,100 രൂപ മുതൽ 1,77,500 രൂപ വരെ

ഈമാസം 27 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. www.crpf.gov.in. രാജ്യത്തെവിടെയും നിയമനം ലഭിക്കാം. 

ട്രേഡുകൾ: 

∙പുരുഷന്മാർ: ഡ്രൈവർ, മോട്ടർ മെക്കാനിക് വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടെയ്‌ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സഫായ്കരംചാരി, മേസൺ, പ്ലമർ, ഇലക്ട്രിഷ്യൻ. 

∙സ്ത്രീകൾ: ബഗ്ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർവുമൺ, ഹെയർ ഡ്രസർ, സഫായ്കരംചാരി. 

∙ശമ്പളം: പേ ലെവൽ 3 (21,700–69,100)

∙പ്രായം: കോൺസ്റ്റബിൾ (ഡ്രൈവർ): 2023 ഓഗസ്റ്റ് ഒന്നിന് 21–27. മറ്റു തസ്‌തികകൾക്ക്: 2023 ഓഗസ്റ്റ് ഒന്നിന് 18–23. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് 5 വർഷവും ഒബിസിക്കും വിമുക്‌തഭടന്മാർക്കും 3 വർഷവും ഇളവ്. മറ്റ് ഇളവുകൾ ചട്ടപ്രകാരം. 

∙സാങ്കേതിക യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം വേണം. ട്രേഡ് ടെസ്‌റ്റിൽ വിജയിക്കണം. സിടി മെക്കാനിക് മോട്ടർ വെഹിക്കിൾ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു 2 വർഷ ഐടിഐ ഡിപ്ലോമ സർട്ടിഫിക്കറ്റും ഒരു വർഷം പ്രവൃത്തിപരിചയവും വേണം. സിടി ഡ്രൈവർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു ഹെവി ട്രാൻസ്‌പോർട്ട് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. 

ശാരീരിക യോഗ്യത:

∙പുരുഷൻ: ഉയരം: 170 സെ.മീ, നെഞ്ചളവ്: 80–85 സെ.മീ, തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

∙സ്‌ത്രീ: ഉയരം: 157 സെ.മീ, തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ശാരീരികക്ഷമതാപരീക്ഷ, രേഖ പരിശോധന, ശാരീരിക അളവെടുപ്പ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്‌റ്റ്, വൈദ്യപരിശോധന എന്നിവയുണ്ടാകും. കൂടുതൽ വിശദാംശങ്ങൾ വെബ്സൈറ്റിൽ. 

∙അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്കു 100 രൂപ. പട്ടികവിഭാഗക്കാർക്കും സ്‌ത്രീകൾക്കും  വിമുക്‌തഭടന്മാർക്കും ഫീസില്ല. നെറ്റ് ബാങ്കിങ് / യുപിഐ / ക്രെഡിറ്റ് / െഡബിറ്റ് കാർഡ് മുഖേന ഫീസ് അടയ്ക്കാം.

∙കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം.

Content Summary : CRPF Recruitment 2023: Constable Posts, 9223 Vacancies

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA