ശമ്പളം 44,500 രൂപ മുതൽ 89,150 രൂപവരെ; ഐആർഡിഎഐയിൽ അസിസ്റ്റന്റ് മാനേജർ ആകാം

HIGHLIGHTS
  • ഓൺലൈൻ അപേക്ഷ മേയ് 10 വരെ.
  • തിരുവനന്തപുരത്തു പ്രിലിമിനറി പരീക്ഷാ കേന്ദ്രമുണ്ട്.
irdi-assistant-manager-recruitment-2023
Representative Image. Photo Credit : ground pictures/Shutterstock
SHARE

ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (IRDAI) 45 അസിസ്റ്റന്റ് മാനേജർ. ഓൺലൈൻ അപേക്ഷ മേയ് 10 വരെ. www.irdai.gov.in

Read Also : ശമ്പളം 34,800 രൂപ വരെ; എയിംസിൽ നഴ്സിങ് ഓഫിസർ ആകാം, 3055 ഒഴിവുകൾ

ജനറലിസ്റ്റ് വിഭാഗത്തിൽ 20 ഒഴിവും ആക്ച്വേറിയൽ, ഫിനാൻസ്, ലോ, ഐടി, റിസർച് വിഭാഗങ്ങളിൽ 5 വീതം ഒഴിവുമുണ്ട്.

∙ യോഗ്യത:

ജനറലിസ്റ്റ്: 60 % മാർക്കോടെ ബിരുദം.

ആക്ച്വേറിയൽ: 60 % മാർക്കോടെ ബിരുദം, ഐഎഐ 2019 കരിക്കുലം അനുസരിച്ച് 7 പേപ്പർ ജയം.

∙ ഫിനാൻസ്: 60 % മാർക്കോടെ ബിരുദം, എസിഎ / എഐസിഡബ്ല്യുഎ / എസിഎംഎ / എസിഎസ് / സിഎഫ്എ.

ലോ: 60 % മാർക്കോടെ നിയമ ബിരുദം.

∙ ഐടി: 60 % മാർക്കോടെ എൻജിനീയറിങ് ബിരുദം (ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി / കംപ്യൂട്ടർ സയൻസ് / സോഫ്റ്റ്‌വെയർ എൻജിനീയറിങ്); അല്ലെങ്കിൽ 60 % മാർക്കോടെ എംസിഎ; അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ / ഇൻഫർമേഷൻ ടെക്നോളജിയിൽ 2 വർഷത്തെ പിജിയും (60 % മാർക്ക് വേണം)

∙ റിസർച്: 60 % മാർക്കോടെ ഇക്കണോമിക്സ് / ഇക്കണോമെട്രിക്സ് / ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ് / മാത്തമാറ്റിക്കൽ ഇക്കണോമിക്സ് / ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ് കോഴ്സ് / സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് / അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമാറ്റിക്സിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ 2 വർഷത്തെ പിജി ഡിപ്ലോമ

∙പ്രായം: 2023 മേയ് 10ന് 21 - 30. ഒബിസിക്കു മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടർക്കും ഇളവ്.

∙ ശമ്പളം: 44,500 - 89,150 രൂപ

∙ തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമുള്ള എഴുത്തുപരീക്ഷ (പ്രിലിമിനറി, ഡിസ്ക്രിപ്റ്റീവ്), ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിൽ. തിരുവനന്തപുരത്തു പ്രിലിമിനറി പരീക്ഷാ കേന്ദ്രമുണ്ട്.

∙അപേക്ഷാഫീസ്: 750 രൂപ. പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 100 രൂപ. ഓൺലൈനിലൂടെ അടയ്‌ക്കാം.

Content Summary : IRDAI Assistant Manager Recruitment 2023

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS