സ്റ്റൈപൻഡ്: 25,000 രൂപ, ഭാരത് പെട്രോളിയം കോർപറേഷനിൽ അപ്രന്റിസ് ആകാം
Mail This Article
ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ കൊച്ചി അമ്പലമുഗൾ റിഫൈനറിയിൽ 125 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
Read Also : കൊച്ചി നേവൽ ഷിപ് റിപ്പയർ യാഡിൽ അപ്രന്റിസ് ആകാം; 240 ഒഴിവുകൾ
∙ഒഴിവുള്ള വിഭാഗങ്ങൾ: കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സേഫ്റ്റി, സേഫ്റ്റി ആൻഡ് ഫയർ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, മെറ്റലർജി.
∙യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 50% മാർക്ക് മതി). 2019- 2023വർഷങ്ങളിൽ പാസായവർക്കാണ് അവസരം.
∙പ്രായം: 18–27. അർഹർക്ക് ഇളവുണ്ട്.
∙സ്റ്റൈപൻഡ്: 25,000.
Content Summary : Attention Engineers! Bharat Petroleum Offers One-Year Training with a Stipend of Rs.25,000: Apply Now