എംജി കലോത്സവം: കിരീടം കൊച്ചിയിലേക്ക്, 4 കോളജുകളിൽ ആരു നേടും?

Mail This Article
എംജി കലോത്സവം സമാപനദിനത്തിലേക്കു കടക്കുമ്പോൾ കിരീടനേട്ടത്തിനായി 4 കോളജുകളാണ് പൊരുതുന്നത്. ആരു നേടും? അവർ തന്നെ പറയട്ടെ

∙ലെന എൽസ മാത്യു
കലോത്സവം കോഓർഡിനേറ്റർ,സേക്രഡ് ഹാർട്ട് കോളജ്, തേവര
തുടർച്ചയായി 4 തവണ കിരീടം നേടി. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ടു. ഇക്കൊല്ലം ആ കുറവു നികത്തണം. പ്രതീക്ഷ മാർഗംകളിയാണ്. ഈസ്റ്റേൺ സംഘഗാനം, ലളിതഗാനം എന്നിവയിലും പ്രതീക്ഷയുണ്ട്. പ്രാക്ടിസ് തകൃതിയായി നടക്കുന്നു.

∙ എസ്.നക്ഷത്ര,
വൈസ് ചെയർപഴ്സൻ,
ആർഎൽവി കോളജ്, തൃപ്പൂണിത്തുറ
യൂണിയന്റെയും വിദ്യാർഥികളുടെയും കഷ്ടപ്പാടിന്റെ ഫലമാണ് പോയിന്റ് പട്ടികയിൽ ഇപ്പോഴുള്ള സ്ഥാനം. ഒപ്പന, മാർഗംകളി എന്നിവയുടെ ഫലം നിർണായകമാണ്.ഇൻസ്റ്റലേഷനാണു ഞങ്ങളുടെ തുറുപ്പുചീട്ട്. 2008ലാണ് ആർഎൽവി അവസാനമായി കിരീടം നേടിയത്. ഇക്കുറി അത് ആവർത്തിക്കാനാണ് എല്ലാ ശ്രമവും.
∙ വി.ടി.നവീന,
മഹാരാജാസ് കോളജ് , എറണാകുളം അൽപം പിന്നിലാണെങ്കിലും മഹാരാജാസിന്റെ പ്രതീക്ഷയ്ക്ക് കുറവൊന്നുമില്ല. സംഘഗാനം മാത്രമാണ് ഗ്രൂപ്പിനങ്ങളിൽ ബാക്കി. പുതിയ ഫലങ്ങൾ കൂടി വരുമ്പോൾ പോയിന്റ് നിലയിൽ വ്യത്യാസം പ്രതീക്ഷിക്കുന്നു. കഷ്ടപ്പാടിനു ഫലമുണ്ടാകുമെന്നുറപ്പ്.

∙കെസിയ തോമസ്,
ജനറൽ സെക്രട്ടറി
സെന്റ് തെരേസാസ് കോളജ്, എറണാകുളം
പ്രതീക്ഷിച്ച പലയിനങ്ങളിലും ഫലം എതിരായി. കഥാപ്രസംഗം, മോണോ ആക്ട്, മിമിക്രി എന്നിവയിൽ ഒന്നാംസ്ഥാനം പ്രതീക്ഷിച്ചിരുന്നു. മികച്ച മത്സരം ഞങ്ങൾ കാഴ്ച വയ്ക്കുന്നുണ്ട്. ഇനിയുള്ള ഗ്രൂപ്പിനങ്ങൾ മുൻവർഷം ഞങ്ങൾ സമ്മാനം നേടിയവയാണ്. കിരീടം തന്നെയാണ് ലക്ഷ്യം.
