പൂക്കോട് ക്യാംപസിലെ സിദ്ധാർഥന്റെ മരണം: റാഗിങ്ങിനെതിരെ പ്രതികരിച്ച് വിദ്യാർഥികൾ
Mail This Article
പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം സങ്കടവാർത്തയായി നിറയുമ്പോൾ വിദ്യാർഥികൾക്കു ചിലതു പറയാനുണ്ട്. ഇംഗ്ലിഷ് പ്രസംഗമത്സരവേദിയിൽ തീപാറും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയവർ പറയുന്നത് കേൾക്കൂ...
∙ആൻസി ജോസഫ്,
ബിഎ ഇംഗ്ലിഷ് മൂന്നാം വർഷം,
സെന്റ് ജോസഫ്സ് കോളജ്, മൂലമറ്റം
റാഗിങ്ങിന്റെ അനന്തരഫലങ്ങൾ പേറി ഇപ്പോഴും ജീവിക്കുന്നവരെ അടുത്തറിയാം. കോളജ് കാലത്തെ റാഗിങ് അനുഭവങ്ങൾ കാരണം ഇപ്പോഴും സാധാരണജീവിതത്തിലേക്ക് മടങ്ങാനാവാത്ത അധ്യാപകൻ എനിക്കുണ്ട്. കോളജിലെ ചില ഗ്രൂപ്പുകൾ നടത്തുന്ന അക്രമം മനുഷ്യത്വരഹിതമാണ്.
∙സാവിയോ ജോസഫ്
ബികോം മൂന്നാം വർഷം,
ഭവൻസ് കോളജ് ഓഫ് ആർട്സ് ആൻഡ്
കൊമേഴ്സ്, കാക്കനാട്
ക്യാംപസുകളിലെ ക്രിമിനൽ സ്വഭാവക്കാരെ നിയമത്തിനു മുന്നിലെത്തിക്കണം. പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമം അനുവദിക്കരുത്. വിദ്യാർഥികൾക്ക് ആരെയും ഭയക്കാതെ ക്യാംപസുകളിലെത്താനാവണം.
∙എഡ്ന അന്ന വയലറ്റ്,
ബിഎ ഇക്കണോമിക്സ് മൂന്നാം വർഷം,ന്യൂമാൻ കോളജ്, തൊടുപുഴ
മനുഷത്വരഹിതമായ കാര്യങ്ങളാണ് റാഗിങ്ങെന്ന പേരിൽ പല കോളജുകളിലും നടക്കുന്നത്. പൂക്കോട് സംഭവത്തിൽ, വിദ്യാർഥികൾ എന്ന ഇളവ് പ്രതികൾക്ക് കിട്ടരുത്. പരമാവധി ശിക്ഷ നൽകണം.
∙എസ്.അഭിജിത്ത്,
എംഎ പൊളിറ്റിക്സ് ഒന്നാം വർഷം,ഗവ.കോളജ്, കോട്ടയം
മറ്റൊരാളെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ അടിസ്ഥാന വിദ്യാഭ്യാസം കിട്ടിയവരാണല്ലോ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു. ഇത്തരക്കാർ ക്യാംപസുകളിൽ നിറയുമ്പോൾ യുവതലമുറയും രാജ്യത്തിന്റെ ഭാവിയും ചോദ്യചിഹ്നമാകുന്നു
∙ആഗ്ന കുര്യൻ,
ബിഎസ്‌സി മാത്‌സ്
മൂന്നാം വർഷം,
ബസേലിയസ് കോളജ്, കോട്ടയം
കോളജുകളിലെ ഇടിമുറി പൂർണമായും ഒഴിവാക്കണം. അഴിഞ്ഞാട്ടം നടത്തുന്ന ഇവർക്ക് ‘പൊളിറ്റിക്കൽ ലിറ്ററസി’ ആണ് നൽകേണ്ടത്. ചാവേറാകാനല്ല നല്ല ലീഡർ ആകാനാണ് ക്യാംപസ് രാഷ്ട്രീയം.