ചുവപ്പ് പരവതാനി വിരിച്ചതുപോലെ തീരം; മണൽത്തരികളേക്കാൾ മനോഹരം: വസന്തത്തിൽ ‘പച്ച’
Mail This Article
തീരം മുഴുവൻ ചുവന്ന നിറം, മണൽതരികൾ കാണാനില്ല. ലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തടാകങ്ങളിലൊന്നായ ചൈനയിലെ പാൻജിങ് റെഡ് ബീച്ച് സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണ്. ശരത്കാലത്ത് തീരം മുഴുവൻ ചുവപ്പ് നിറത്തിലായിരിക്കും.
ഇതിനുകാരണം തീരത്ത് വളരുന്ന സീപ്‌വീഡാണ് (Seepweed). ഉയർന്ന ലവണാംശം ആഗിരണം ചെയ്യാൻ കഴിവുള്ളവയാണ് ഈ കുറ്റിച്ചെടികൾ. ചുറ്റുപാടിൽനിന്നും കടൽജലം വലിച്ചെടുത്ത് ഇവ ചുവപ്പുനിറമാകുന്നു.
അതേസമയം, വസന്തകാലത്ത് സീപ്‍വീഡ് പച്ചനിറത്തിലേക്ക് മാറും. വേനൽക്കാലത്ത് മറ്റൊരു നിറത്തിലും. സംരക്ഷിത പ്രകൃതി സംരക്ഷണ കേന്ദ്രമായിട്ടാണ് ഇതിനെ കാണുന്നത്.
സുയെദ (Suaeda) എന്ന പേരിലും ഈ റെഡ്ബീച്ച് അറിയപ്പെടുന്നു. സെപ്തംബർ, ഒക്ടോബർ മാസത്തിലാണ് സന്ദർശകർ കൂടുതലും എത്തുന്നത്.
ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാനായി മരംകൊണ്ട് നിർമിച്ച പ്രത്യേക നടപ്പാതകൾ ബീച്ചിൽ ഒരുക്കിയിട്ടുണ്ട്.
റെഡ്ബീച്ചിലെ തണ്ണീർത്തടങ്ങളും കടൽത്തീരവും 260 ഇനം പക്ഷികളുടെ ആവാസ കേന്ദ്രമാണ്.