എന്തൊരു തണുപ്പ്! അതിശൈത്യത്തിൽ ഉത്തരേന്ത്യ; മഞ്ഞുമൂടിയ റോഡുകൾ, കാഴ്ചപരിധി കുറയുന്നു

Mail This Article
അതിശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍. പഞ്ചാബ്, ഹരിയാന, ഈസ്റ്റ് ഉത്തർപ്രദേശ്, അസം, മേഘാലയ എന്നിവങ്ങളിലാണ് കൊടുതണുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി കനത്ത മൂടൽമഞ്ഞാണ്. കാഴ്ചപരിധി 50 മീറ്ററിൽ താഴെയായി. അതിനാൽ റോഡുകളിൽ അപകടസാധ്യത കൂടുതലാണെന്ന് അധികൃതർ അറിയിക്കുന്നു.
ഡൽഹി, ഈസ്റ്റ് രാജസ്ഥാൻ, ബിഹാർ, ഉത്തരാഖണ്ഡ്, വെസ്റ്റ് ഉത്തർപ്രദേശ് എന്നിവിടങ്ങളിലും തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ഡൽഹിയിൽ പരമാവധി താപനില 14.6 ഡിഗ്രി സെൽഷ്യസ് ആണ്. വരും ദിവസങ്ങളിൽ ശൈത്യം ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഡൽഹി വിമാനത്താവളത്തിൽ ഒട്ടേറെ വിമാനങ്ങൾ ജയ്പുർ, ലഖ്നൗ വഴി തിരിച്ചുവിട്ടു. ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ തീർഥാടകരും വിനോദസഞ്ചാരികളും ശ്രദ്ധിക്കണമെന്നും വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ അറിയിച്ചു.