ADVERTISEMENT

നദികളുടെ ഉറവിടങ്ങളും അവയൊഴുകുന്ന വഴികളുമൊക്കെ കണ്ടെത്തുന്നത് 19–ാം നൂറ്റാണ്ടിലെ പര്യവേക്ഷകരുടെ പ്രധാനപ്പെട്ട ഹോബികളിൽ ഒന്നായിരുന്നു. ആഫ്രിക്കയിലെ നൈൽ, കോംഗോ തുടങ്ങിയ നദികളിലൊക്കെ ഇത്തരം ധാരാളം പര്യവേക്ഷണങ്ങൾ നടന്നിട്ടുണ്ട്. ഇന്ത്യയിൽ പര്യവേക്ഷകർക്ക് ഏറെയിഷ്ടപ്പെട്ട പ്രധാന നദികളിലൊന്നായിരുന്നു ബ്രഹ്‌മപുത്ര.

ബംഗാൾ ഉൾക്കടലിലേക്കാണ് ബ്രഹ്‌മപുത്ര ഒഴുകിവീഴുന്നതെന്ന് ആളുകൾക്ക് അറിയാമായിരുന്നു. എന്നാൽ ഇതിന്റെ സ്രോതസ്സ് ഏതാണെന്ന കാര്യത്തിൽ തർക്കം നിലനിന്നു. തിബറ്റിലെ സാംഗ്‌പോ നദിയാണ് ഈ സ്രോതസ്സെന്നാണ് പിൽക്കാലത്ത് കണ്ടെത്തപ്പെട്ടത്. എന്നാൽ സാംഗ്‌പോ ബ്രഹ്‌മപുത്രയായി മാറുന്നതിനു മുൻപ് അതിന്റെ ഒഴുക്കിനെ തിരിച്ചുവിടുന്ന ഒരു നിഗൂഢവും അജ്ഞാതവുമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നുണ്ടെന്ന് പാശ്ചാത്യർ വിശ്വസിച്ചു.

Read Also: സർവീസ് അവസാനിച്ച നായകൾക്ക് ദയാവധം; ഒടുവിൽ നിർത്തലാക്കി: അറിയാം ഇന്ത്യൻ ആർമിയിലെ കാവൽ മിടുക്കന്മാരെ

19ാം നൂറ്റാണ്ടിൽ പല പാശ്ചാത്യ പര്യവേക്ഷകരും ഈ വെള്ളച്ചാട്ടം തേടി തിബറ്റിലെത്തി. ഇതേത്തുടർന്ന് തിബറ്റ് തങ്ങളുടെ രാജ്യാന്തര അതിർത്തി അടച്ചുകളഞ്ഞു. ഇതോടെ ഇന്ത്യക്കാരെയും തിബറ്റുകാരെയുമൊക്കെ വച്ച് ഈ വെള്ളച്ചാട്ടം നിലനിൽക്കുന്നെന്നു കരുതപ്പെടുന്ന മലയിടുക്ക് കണ്ടെത്താൻ ശ്രമം തുടങ്ങി. ഈ ശ്രമത്തിൽ നിർണായകമായ പങ്കുവഹിച്ചയാളായിരുന്നു സിക്കിമിൽ നിന്നുള്ള ലെപ്ച വംശജനായ കിൻതുപ്. 1913ൽ പാശ്ചാത്യ പര്യവേക്ഷരായ ഫ്രഡറിക് മാർഷ്മാൻ ബെയ്‌ലി, ഹെന്റി മോർസ്‌ഹെഡ് എന്നിവർ ഈ മേഖലയിലേക്ക് ഒരു പര്യവേക്ഷണം നടത്തി. സാംഗ്‌പോ നദി ബ്രഹ്‌മപുത്രയുടെ തുടക്കഭാഗമാണെന്ന് ഇവർ കണ്ടെത്തി.

പിൽക്കാലത്ത് ചൈന ടിബറ്റ് ആക്രമിക്കുകയും അധിനിവേശം നടത്തുകയും ചെയ്തു. ഇതെത്തുടർന്ന് അതിർത്തികൾ അടയ്ക്കുകയും മറ്റും ചെയ്തു.1990 മുതൽ മേഖലയിൽ വിദേശ പര്യവേക്ഷണം ചൈന അനുവദിച്ചു. ഇതിന്റെ ഫലമായി വിവിധ സംഘങ്ങൾ എത്തുകയും ഈ മലയിടുക്കിൽ പര്യവേക്ഷണം നടത്തുകയും ചെയ്തു. 1998ലാണ് ഈ മലയിടുക്കിലെ ഏറ്റവും പൊക്കമുള്ള വെള്ളച്ചാട്ടം കെൻ സ്റ്റോം, ഹമീദ് സർദാർ, ഇയാൻ ബേക്കർ തുടങ്ങിയവരടങ്ങിയ നാഷനൽ ജ്യോഗ്രഫിക് സംഘം പര്യവേക്ഷണത്തിൽ കണ്ടെത്തിയത്. 108 അടി പൊക്കമുള്ളതായിരുന്നു ഈ വെള്ളച്ചാട്ടം. തിബറ്റൻ ബുദ്ധമതവിശ്വാസികൾ വളരെ പരിപാവനമായി കരുതിയിരുന്നതാണ് ഈ വെള്ളച്ചാട്ടം. 

Read Also: ഭീകരസത്വം! രാത്രി എങ്ങാനും ഇതിനെ കണ്ടാൽ...; കാറ്റിൽ ആടുന്ന മരത്തിന്റെ വിഡിയോയുമായി അജു വർഗീസ്

പുറമേയുള്ളവരിൽ നിന്ന് അവർ ഈ വെള്ളച്ചാട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ചിരിക്കുകയായിരുന്നു. ഭൂമിയിലെ അദ്ഭുതലോകമെന്ന് തിബറ്റൻ ബുദ്ധമതക്കാർ കരുതുന്ന ഷാംഗ്രില സ്ഥിതി ചെയ്യുന്നത് ഇവിടെയാണെന്നും വിശ്വസിക്കപ്പെട്ടിരുന്നു. മനുഷ്യരുടെ പ്രവർത്തനങ്ങൾ നേരിട്ടു ബാധിക്കാത്ത പക്ഷികളും മൃഗങ്ങളുമടങ്ങിയ പരിസ്ഥിതിയാണ് ഇവിടെയുള്ളത്. ഏഷ്യ വൻകരയിലെ ഏറ്റവും പൊക്കമുള്ള മരമായ ഹിമാലയൻ സൈപ്രസ് മരം നിൽക്കുന്നതും ഇവിടെയാണ്.

English Summary: Brahmaputra River, Tibet, Waterfall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com