ADVERTISEMENT

വരവിൽ കൂടുതൽ ചെലവഴിക്കരുതെന്നു പണത്തിന്റെ കാര്യത്തിൽ മാത്രമല്ല, ജലത്തിനും ബാധകമെന്നു ബേ‍ാധ്യപ്പെടുത്താനും അതിന്റെ സംരക്ഷണത്തിനുമായി ജലബജറ്റ് തയാറാക്കാൻ നടപടി ആരംഭിച്ചു.ലഭ്യത കുറയുമ്പേ‍ാഴും കൃഷിക്കും വീടിനകത്തും പുറത്തും ജലം ഉപയേ‍ാഗിക്കുന്നതിന്റെ അളവു കൂടിവരുന്നതു സമീപഭാവിയിൽ കടുത്ത ജലക്ഷാമം ഉണ്ടാക്കുമെന്നാണു പഠന റിപ്പേ‍ാർട്ടുകൾ. ആവശ്യമുള്ളതിന്റെ 4 ഇരട്ടി വരെയാണ് ഉപയേ‍ാഗം. മഴക്കാലത്തും വേനലിലും സംസ്ഥാനത്തെ ജല ലഭ്യതയും ആവശ്യകതയും ബജറ്റിൽ കണ്ടെത്തും. 

ഉപയേ‍ാഗത്തിലെ ധാരാളിത്തം ഇല്ലാതാക്കാന്‍ ഓരേ‍ാ കൃഷിക്കും വേണ്ട ജലത്തിന്റെ ശരാശരി അളവും തിട്ടപ്പെടുത്തും.  ജലപദ്ധതികളുടെ ഏകേ‍ാപനവും ലക്ഷ്യമാണ്. ജല അതേ‍ാറിറ്റി, കൃഷി, മൃഗസംരക്ഷണം, തദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തേ‍ാടെ ഹരിത കേരളത്തിൽ ഉൾപ്പെടുത്തിയാണു നടപടി. ജലവിഭവ വകുപ്പിനാണു ചുമതല. മുന്നേ‍ാടിയായി, നീർത്തടം അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന കണക്കെടുപ്പും വിശലകലനവും ഓഗസ്റ്റ് 30നു മുൻപു പൂർത്തിയാക്കും.

എംഎൽഎമാരുടെ പങ്കാളിത്തത്തേ‍ാടെ നിയോജക മണ്ഡലം, ജില്ലാ തല ജലബജറ്റുകളും തയാറാക്കും. ഒരു പ്രദേശത്തു വിവിധ രീതിയിൽ ലഭിക്കുന്ന ജലം, കൃഷിക്ക് ഉൾപ്പെടെയുള്ള മെ‍ാത്തം ഉപയേ‍ാഗം, ജലസ്രേ‍ാതസ്സുകൾ, ഭാവിയിൽ ആവശ്യത്തിൽ ഉണ്ടായേക്കാവുന്ന വർധന എന്നിവയും ബജറ്റിൽ കണക്കാക്കും. സ്ഥലത്തെ ജല ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം പരിഹരിക്കാൻ സംയുക്ത പദ്ധതികളും ആവിഷ്‌ക്കരിക്കുന്നുണ്ട്. പ്രദേശത്തു ലഭിക്കുന്ന മഴ, ഒഴുകിപ്പോകുന്ന ജലം, ആവശ്യങ്ങൾക്കു സമയക്രമം അനുസരിച്ചു വിനിയോഗിക്കേണ്ട ശാസ്ത്രീയ അളവും തയാറാക്കും.

 പ്രാദേശിക ജലസ്രോതസ്സുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനെ‍ാപ്പം മഴയുടെയും നീരൊഴുക്കിന്റെയും അളവനുസരിച്ചു നദികളിലും തോടുകളിലും പുതിയ സംഭരണ സംവിധാനങ്ങളും തീർക്കും. വെള്ളത്തിന്റെ വരവും ചെലവും കണക്കാക്കുന്ന ജലബജറ്റ് എന്ന ആശയം രാജ്യത്ത് ഇതാദ്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com