ADVERTISEMENT

രേഖപ്പെടുത്തപ്പെട്ടതിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനിലയുള്ള 5 വർഷമായിരുന്നു 2015 – 19 കാലയളവെന്ന് ഐക്യരാഷ്ട്ര സംഘടനാ റിപ്പോർട്ട്. വ്യാവസായിക കാലഘട്ടത്തിനു മുൻപുള്ള (1850 –1900) വർഷങ്ങളേക്കാൾ 1.1 ഡിഗ്രിയും 2011 – 15 കാലത്തെക്കാൾ 0.2 ഡിഗ്രിയും ചൂട് കൂടിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഉത്തരധ്രുവത്തിലെ മഞ്ഞുരുകുന്നത് രൂക്ഷമായ തോതിലാണെന്നാണു നിഗമനം. കഴിഞ്ഞ 40 വർഷം ഓരോ ദശകത്തിലും ഇത് 12 % വീതം കുറയുന്നുണ്ട്. ദക്ഷിണ ധ്രുവത്തിലെ മഞ്ഞുപാളി ഉരുകുന്നതിന്റെ തോതും ഇതേ മട്ടിലാണ്. യുഎൻ കാലാവസ്ഥാ ഉച്ചകോടിക്കു മുന്നോടിയായാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഹരിതഗൃഹ വാതകത്തോത് കുറയ്ക്കുന്നതിന് ഓരോ രാജ്യങ്ങളും നടപടി സ്വീകരിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തിരുന്നു. കാർബൺ ഡയോക്സൈഡിന്റെ അളവ് 2018 ൽ 2 % ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com