ADVERTISEMENT

കനത്ത മഴയെ തുടർന്ന് വടക്കൻ കർണാടക ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകൾ വീണ്ടും പ്രളയഭീതിയിൽ. ഹാവേരിയിലെ ഹിരക്കേരൂരിൽ 13 വയസ്സുകാരൻ കനാലിൽ ഒലിച്ചുപോയി. ആസാദ് നഗർ സ്വദേശിയും ഏഴാം ക്ലാസ് വിദ്യാർഥിയുമായ സൊഹൈബിനെയാണ് കാണാതായത്. 

നാളെ വരെ കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദത്തെ തുടർന്ന് അടുത്ത 2 ദിവസം കൂടി കനത്ത മഴയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. വടക്കൻ കർണാടകയിൽ കൃഷ്ണ നദി കരകവിഞ്ഞൊഴുകി അപകടം വിതച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.

ധാർവ്ഡ്, ഹുബ്ബള്ളി, ബെളഗാവി, ഹാവേരി, ദാവനഗെരെ, കലബുറഗി, വിജയപുര, ഗദഗ്, ബാഗൽക്കോട്ടെ, ചിക്കമഗളൂരു, ശിവമൊഗ്ഗ, കുടക് ജില്ലകളിലാണ് ദുരിതമേറെയും. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടയിലാണ്. ബെളഗാവിയിൽ മാത്രം 58.1 മില്ലീമീറ്റർ മഴയാണ് പെയ്തിറങ്ങിയത്.

ഒട്ടേറെ വീടുകളും സർക്കാർ കെട്ടിടങ്ങളും വെള്ളംകയറി നശിച്ചു. ബെളഗാവിയിലെ ഷാപ്പൂരിൽ 3 വീടുകൾ ഇടിഞ്ഞു വീണു. മിക്കയിടങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ബെളഗാവിയിലെ ഗോഖക്കിൽ ഘട്ടപ്രഭ നദി കരകവിഞ്ഞ മിക്ക ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്.

ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു- പുണെ ദേശീയ ഹൈവെ -4 ഞായറാഴ്ച രാത്രി മുതൽ അടച്ചിട്ടിരിക്കുകയാണ്. നൂറു കണക്കിനു വാഹനങ്ങളാണ് സൂതഘട്ടി ചുരം റോഡിൽ കുടുങ്ങിക്കിടക്കുന്നത്. ബെളഗാവി- ഗോവ റീട്ടിലെ ജംബോട്ടിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു ഗതാഗതം മുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com