ADVERTISEMENT

ബംഗാൾ തീരമേഖലയിൽ കനത്ത നാശം വിതച്ച് ‘ബുൾബുൾ’ ചുഴലിക്കാറ്റ്. കനത്ത കാറ്റും മഴയും 10 പേരുടെ ജീവനെടുത്തു.തീരമേഖലയിൽ കനത്ത നാശം വിതച്ചെങ്കിലും കാറ്റിനും പേമാരിക്കും പിന്നാലെ നഗരപ്രദേശങ്ങളിലെ വായു നിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണ വിഭാഗം അറിയിച്ചു. മരങ്ങൾ വീണും ഷോക്കേറ്റും മതിൽ ഇടിഞ്ഞുമാണു കൂടുതൽ പേരും മരിച്ചത്. ഇന്നലെ പുലർച്ചെ കനത്ത മഴയോടെ മണിക്കൂറിൽ 135 കി.മീ. വേഗത്തിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റ് വൻനാശം വിതച്ചു.

 Cyclone Bulbul hits Bengal

സൗത്ത് 24 പർഗാന, നോർത്ത് 24 പർഗാന, ഈസ്റ്റ് മിഡ്നാപുർ, തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായി. ദേശീയ ദുരന്ത നിവാരണ സേന രംഗത്തുണ്ട്. 2.73 ലക്ഷം കുടുംബങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. 1.78 ലക്ഷം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. അതിനിടെ , ബംഗാൾ തീരം കടന്ന് ചുഴലിക്കാറ്റ് ബംഗ്ലദേശിലെത്തി. കനത്ത കാറ്റിലും മഴയിലും 8 പേർ മരിച്ചു.

ഇതേസമയം, ബംഗാൾ ഉൾക്കടലിലെ ബുൾ ബുൾ ചുഴലിക്കാറ്റ് ദുർബലമായതോടെ കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. വരുന്ന 4 ദിവസത്തേക്ക് ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. മത്സ്യബന്ധനത്തിനുള്ള നിയന്ത്രണങ്ങളും പിൻവലിച്ചു.

English Summary:  Cyclone Bulbul hits Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com