ADVERTISEMENT

കടലിനടിയില്‍ അഗ്നിപര്‍വതങ്ങളും അവ പൊട്ടിത്തെറിക്കുന്നതും സ്വാഭാവികമായ പ്രതിഭാസങ്ങളാണ്. എന്നാല്‍ ഈ അഗ്നിപര്‍വതങ്ങളെല്ലാം തന്നെ ഭൂമിയുടെ കീഴ്ത്തട്ടില്‍ നിന്ന് ലാവ എത്തി അവ പുറന്തള്ളപ്പെടുന്നതിനുള്ള വഴികളാണ് ഇത്തരത്തിലുള്ള അഗ്നിപര്‍വതങ്ങള്‍. അതുകൊണ്ട് തന്നെ ഇവയെല്ലാം സാധാരണ ഉയരമുള്ളതും വലിയ അളവില്‍ ലാവ പുറന്തള്ളുന്നതുമായിരിക്കും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കലിഫോര്‍ണിയ തീരത്തു നിന്ന് ഏതാനും കിലോമീറ്റര്‍അകലെ പസിഫിക്കിലുള്ള ഒരു കൂട്ടം കുട്ടി അഗ്നിപര്‍വതങ്ങള്‍.

സാധാരണ അഗ്നിപര്‍വതങ്ങളുടെ ഉയരം 500 മീറ്റര്‍ മുതല്‍ മുകളിലേക്കാണെങ്കില്‍ ഈ കുട്ടി അഗ്നിപര്‍വതങ്ങളുടെ ഉയരം അഞ്ച് മീറ്റര്‍ മുതല്‍ താഴേക്കാണ്. അതേസമയം ഇവയുടെ വിസ്തൃതി ഏതാണ്ട് 175 മീറ്റര്‍ വരെയാണ്. ഏതാണ്ട് 10 കിലോമീറ്റര്‍ ചുറ്റളവില്‍ 15000 ചെറു അഗ്നിപര്‍വതങ്ങളാണ് ഈ മേഖലയിലുള്ളത്. മൈക്രോ ഡിപ്രഷന്‍സ് എന്നാണ് ഈ ചെറു അഗ്നിപര്‍വതങ്ങളെ ഗവേഷകര്‍ വിളിക്കുന്നത്. ഇവയെ കൂട്ടത്തോടെ വിളിക്കുന്നത് പോക്മാര്‍ക്ക് ഫീല്‍ഡ് എന്നാണ്. 

ഇത്തരമൊരു പോക്മാര്‍ക്ക് ഫീല്‍ഡ് കലിഫോര്‍ണിയ മേഖലയില്‍ കണ്ടെത്തിയത് ഈവ് ലണ്‍സ്റ്റണ്‍, ചാള്‍സ് പുള്‍ എന്നീ ഗവേഷകരാണ്. മോണ്ടറി ബേ അക്വേറിയം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷരായ ഇവര്‍ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ പോക്മാര്‍ക്ക് ഫീല്‍ഡ് കണ്ടെത്തിയത്. ആദ്യം അമോണിയ പുറത്തു വരുന്ന ഗര്‍ത്തങ്ങളാണ് ഇവയെന്ന ധാരണയിലായിരുന്നു ഈ ഗവേഷക സംഘം. എന്നാല്‍ സോണാര്‍ ഡേറ്റ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനത്തിലാണ് അഗ്നിപര്‍വതങ്ങള്‍ക്ക് സമാനമായി ലാവയാണ് ഈ ചെറു ഗര്‍ത്തങ്ങളില്‍ നിന്നു പുറത്തു വരുന്നതെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.

ശരാശരി 50000 വര്‍ഷത്തെ പഴക്കമെങ്കിലും ഈ ചെറു ഗര്‍ത്തങ്ങള്‍ക്കുണ്ട് എന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്. അതേസമയം എല്ലാ ഗര്‍ത്തങ്ങള്‍ക്കും ഒരേ പ്രായമല്ലെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. നാല് ലക്ഷം വരെ പഴക്കമുള്ള ഗര്‍ത്തങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. കാലപ്പഴക്കത്തിനനുസരിച്ച് ഗര്‍ത്തങ്ങളുടെ വലുപ്പവും കാണപ്പെടുന്നുവെന്നും ഗവേഷക സംഘം പറയുന്നു. ഉദാഹരണത്തിന് അന്‍പതിനായിരം വര്‍ഷം പഴക്കമുള്ള താരതമ്യേന ചെറുപ്പമായ ഒരു ഗര്‍ത്തത്തിന്‍റെ ആഴം 1 മീറ്ററാണ്. വിസ്തൃതി 10 മീറ്ററുമാണ്. ഇത് തന്നെ പ്രായം വർധിക്കുന്തോറും വിസ്തൃതിയും ആഴവും വർധിക്കും. 

ഗര്‍ത്തങ്ങളിലെ മാലിന്യ കൂമ്പാരം

ഇത്രയും ആഴത്തിലാണെങ്കിലും ലാവ പുറത്തു വരുന്ന ചെറു അഗ്നിപര്‍വതങ്ങളാണെങ്കിലും ഈ ഗര്‍ത്തങ്ങളും മാലിന്യത്തില്‍ നിന്ന് മുക്തമല്ല. ഫിഷിങ് ഗിയറും, വലയും ഉള്‍പ്പടെയുള്ള മനുഷ്യര്‍ പുറന്തള്ളിയ മാലിന്യങ്ങള്‍ ഈ ഗര്‍ത്തത്തില്‍ നിന്നും കണ്ടെത്തി. കൂടാതെ തിമിംഗലങ്ങള്‍ പോലുള്ള വലിയ മത്സ്യങ്ങളുടെ അസ്ഥികൂടങ്ങളും ഈ ഗര്‍ത്തങ്ങളില്‍ നിന്ന് കണ്ടെത്തുകയുണ്ടായി. അന്തര്‍വാഹിനി ക്യാമറ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ മാലിന്യങ്ങള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കൂടുകളും ഈ ഗര്‍ത്തങ്ങളില്‍ നിന്ന് കണ്ടെത്തി.

English Summary: Field Of Holes In Seafloor Off California Coast Puzzles Scientists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com