ADVERTISEMENT

നഗരപ്രദേശങ്ങളിലെ വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2020 ലെ ബജറ്റിൽ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരപ്രദേശങ്ങളിൽ വായു ശുദ്ധീകരണത്തിനായി 4400 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

പദ്ധതിക്കായുള്ള മറ്റു പ്രഖ്യാപനങ്ങൾ:

2019 സെപ്റ്റംബറിൽ ഡൽഹി കേന്ദ്രമായി കോയലിഷൻ ഫോർ ഡിസാസ്റ്റർ  റിസിൽയൻറ്റ് ഇൻഫ്രാസ്ട്രക്ച്ചർ (CDRI) എന്ന ആഗോള പങ്കാളിത്ത പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഇതിലൂടെ നിരവധി സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുവാനും കാലാവസ്ഥ വ്യതിയാനത്തിന് അനുയോജ്യമായ രീതിയിൽ ദുരന്ത പ്രതിരോധ സൗകര്യങ്ങൾ നിർമ്മിക്കുവാനും സാധ്യമാകും.

2015ലെ പാരിസ് ഉടമ്പടിയുടെ അടിസ്ഥാനത്തിൽ അടിയന്തര വികസനം മുൻനിർത്തി ഇന്ത്യ  സമർപ്പിച്ച ദേശീയമായി നിർണയിക്കപ്പെട്ട സംഭാവനകൾ  (എൻ‌ഡി‌സി) 2021 ജനുവരി ഒന്നുമുതൽ  പ്രാവർത്തികമാക്കും. വിവിധ മന്ത്രാലയങ്ങളും ഡിപ്പാർട്ട്മെന്റുകളും വഴിയാവും ഇവ നടപ്പിലാക്കുന്നത്.

നിശ്ചയിച്ച പ്രകാരമുള്ള മാനദണ്ഡങ്ങൾക്ക് മുകളിൽ കാർബൺ വികരണമുണ്ടാകുന്ന പഴക്കം ചെന്ന താപനിലയങ്ങൾ  അടച്ചുപൂട്ടും. ഇത്തരത്തിൽ ഒഴിപ്പിക്കുന്ന സ്ഥലങ്ങൾ മറ്റു പദ്ധതികൾക്കായി ഉപയോഗിക്കും. ഒരു മില്യണിലധികം ജനങ്ങൾ വസിക്കുന്ന നഗരപ്രദേശങ്ങളിലെ വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങൾ രൂപം നൽകുന്നതും നടത്തിവരുന്നതുമായ പദ്ധതികൾക്ക് കേന്ദ്രസർക്കാർ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തും. ഇതിനായി 4400 കോടിയാണ് ബജറ്റിൽ ഇൽ വകയിരുത്തിയിരിക്കുന്നത്.

ഗ്രാമപ്രദേശങ്ങളിൽ സോളാർ പമ്പുകൾ ആരംഭിക്കുന്നതിനായി ആരംഭിച്ച  പ്രധാനമന്ത്രി കുസും പദ്ധതി രണ്ട് ദശലക്ഷം കർഷകരിലേക്കെത്തുന്ന വിധം  വിപുലീകരിക്കും. പരിസ്ഥിതി- വനം-കാലാവസ്ഥാ മന്ത്രാലയങ്ങൾക്കായി 2955 കോടി രൂപ വകയിരുത്തി. കഴിഞ്ഞ തവണത്തെ ബജറ്റിൽ നിന്നും 10% അധികമാണിത്.

English Summary: 4,400 crore for environment, focus on clean air in cities with over 1 mn residents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com