ADVERTISEMENT

അമ്റേലി ജില്ലയിലാണ് സിംഹത്തിന്റെ ആക്രമണത്തിൽ 5 വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ഗിർ വനത്തിനോടു ചേർന്നുള്ള രജൂല മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. തിങ്കളാഴ്ച അർധരാത്രിയോടെ ഈ മേഖലയിലിറങ്ങിയ പെൺ സിംഹവും 2 കുട്ടികളും ചേർന്നാണ് കുട്ടിയെ കടിച്ചെടുത്ത് ഓടിമറഞ്ഞത്.

പാതി ഭക്ഷിച്ച നിലയിൽ പിന്നീട് കുട്ടിയുടെ ശരീരം കണ്ടെത്തി. കുട്ടിയുടെ പിതാവ് കൃഷിയിടത്തിലെ ജീവനക്കാരനാണ്. ഇവിടെ തന്നെയാണ് അയാളും കുടുംബവും താമസിക്കുന്നത്. ഇവിടെ നിന്നാണ് ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചെടുത്ത് സിംഹം ഓടിമറഞ്ഞത്. സംഭവം നടന്നതിനു സമീപത്തായി സിംഹത്തെ പിടികൂടാൻ കൂട് സ്ഥാപിച്ചതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. 

കഴിഞ്ഞ മാസം 23 ന് അമ്റേലി ജില്ലയിലെ ജീരാ ഗ്രാമത്തിൽ 55 കാരൻ സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

English Summary: 5-Year-Old Boy Killed By Lioness In Gir Forest Area Of Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com