ADVERTISEMENT

ലോകത്തെ ആകെ ബാധിച്ച കൊറോണ ഭീതിമൂലം അടച്ചിട്ടതാണ് ഷിക്കാഗോയിലെ ഷെഡ്ഡ് അക്വേറിയം. സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ  അക്വേറിയത്തിൽ തന്നെ പാർപ്പിച്ചിരുന്ന പെൻഗ്വിനുകൾക്ക് അവിടെയെല്ലാം ചുറ്റി തിരിയാൻ ഉള്ള അവസരം ഒരുക്കി തുറന്നു വിടുകയും ചെയ്തിരുന്നു. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനായി പെൻഗ്വിനുകൾ അക്വേറിയത്തിന് ചുറ്റും കറങ്ങി നടക്കുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധയാകർഷിക്കുന്നത്.

റോക്ക് ഹോപ്പർ ഇനത്തിൽ പെട്ട എഡ്വേർഡ്, ആനി എന്നീ പേരുകളുള്ള രണ്ടു പെൻഗ്വിനുകൾ ആണ് മീനുകളെ എല്ലാം സന്ദർശിച്ച് ഉല്ലസിച്ചു നടക്കുന്നതായി ദൃശ്യങ്ങളിലുള്ളത്. സാഹസികതകൾ തുടരുന്നു എന്ന അടിക്കുറിപ്പോടെ അക്വേറിയത്തിലെ അധികൃതർ തന്നെയാണ് അവയുടെ ദൃശ്യങ്ങൾ പങ്കുവെച്ചത്.

രണ്ടു ദിവസം മുൻപാണ് അക്വേറിയത്തിലെ പെൻഗ്വിനുകൾ ഇത്തരത്തിൽ അക്വേറിയത്തിനുള്ളിൽ തന്നെ പാർപ്പിച്ചിരുന്ന മറ്റു മൃഗങ്ങളെ സന്ദർശിക്കാൻ ആരംഭിച്ചത്. വിനോദ സഞ്ചാര കേന്ദ്രത്തിൽ സന്ദർശകർ ഒന്നുമില്ലാതെ വന്നതോടെ മൃഗങ്ങൾക്ക് വിരസത അനുഭവപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ അവയെ തുറന്നുവിടാൻ അക്വേറിയം അധികൃതർ തീരുമാനിച്ചത്. പുറത്തിറങ്ങി മറ്റു മൃഗങ്ങളെ കാണുന്നത് ഇവയ്ക്കെല്ലാം ഒരു പുതിയ അനുഭവമാകുമെന്ന് അവർ പറയുന്നു.

ഇതിനുപുറമെ അവയ്ക്ക് പുതിയ ഭക്ഷണങ്ങളും നൽകുന്നുണ്ട്. ജീവികൾക്ക് അവയുടെ സ്വതവേയുള്ള രീതിയിൽ പെരുമാറാൻ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. എഡ്വേർഡ്, ആനിം എന്നിവയ്ക്ക് പുറമേ മറ്റു ചില പെൻഗ്വിനുകളുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ അവർ പങ്കുവച്ചിട്ടുണ്ട്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ച ദൃശ്യങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com