ADVERTISEMENT

കടലാമകളിൽ പ്രത്യേക സംരക്ഷണം നൽകിവരുന്ന  ഇനമാണ് ഒലീവ് റിഡ് ലി ആമകൾ. ഈ ഇനത്തിൽപ്പെട്ട ആമകളെ അപകടത്തിൽ നിന്നും രക്ഷിച്ചതിന്  മുഖ്യമന്ത്രിയുടെ അനുമോദനം ഏറ്റുവാങ്ങിയിരിക്കുകയാണ് ഗോവയിലെ ഒരുകൂട്ടം മീൻപിടിത്തക്കാർ.

 

മീൻപിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ ആമകളെയാണ് ഇവർ മോചിപ്പിച്ചത്. വലയിൽ കുടുങ്ങിയ ആമകളെ  രക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ്  ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ശ്രദ്ധയിൽപെട്ടത്. മീൻപിടുത്തക്കാർ പരിസ്ഥിതിക്കു നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഇതെന്നും അവർ അംഗീകാരം അർഹിക്കുന്നുണ്ടെന്നും  അദ്ദേഹം തൻറെ ട്വിറ്റർ പോസ്റ്റിൽ കുറിച്ചു.

 

കഴിഞ്ഞ മാസം നിരവധി ഒലിവ് റിഡ്‌ലി ആമകളാണ്  ഗോവയിൽ മുട്ടവിരിഞ്ഞ് പുറത്തെത്തുന്നത്. ബെനോലിം ബീച്ചിൽ നിന്നുമാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. വല മുറിച്ചാണ് മീൻപിടുത്തക്കാർ ആമകളെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ട ഉടനെ അവയിൽ നാലെണ്ണം കടലിലേക്ക് മടങ്ങി. എന്നാൽ ഒരെണ്ണത്തിന് ചില പരിക്കുകൾ ഉണ്ടായിരുന്നതിനാൽ അതിനെ മർഗാവോയിലുള്ള വനംവകുപ്പ് കേന്ദ്രത്തിന്റെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി.

English Summary: Fishermen In Goa Rescue Olive Ridley Turtles Trapped In Nets, CM Thanks Them For Kind Gesture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com