ADVERTISEMENT

സംസ്ഥാനത്തെ നാട്ടാനകൾക്കുള്ള റേഷൻ പദ്ധതിക്ക് പത്തനംതിട്ടയിലും ആരംഭം. ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. രാജു ഇരവിപേരൂരിൽ നിർവഹിച്ചു.വള്ളംകുളം നാരായണൻകുട്ടി, ഓതറ ശ്രീശങ്കരി, ഓതറ ശ്രീപാർവ്വതി. ഇരവിപേരൂർ പഞ്ചായത്തിലെ മൂന്നാനകളും റേഷൻവാങ്ങാൻ പഞ്ചായത്ത്‌ പടിക്കൽ നിരന്നുനിന്നു. പഞ്ചായത്ത് പടിക്കലെ ആനക്കൂട്ടം കണ്ട് നാട്ടുകാരും വട്ടംകൂടി.. ലോക്ക്ഡൌണിൽ ആന പരിപാലനത്തിനും ചികിത്സയ്ക്കും ബുദ്ധിമുട്ടുകളുണ്ടെന്ന ആനപ്രേമികളുടെ പരാതികളെ തുടർന്നാണ് സർക്കാർ ആനകൾക്ക് റേഷൻ പദ്ധതി നടപ്പാക്കിയത്.

സംസ്ഥാനഭക്ഷ്യ, മൃഗസംരക്ഷണ, വനം വകുപ്പുകളുടെ നേതൃത്വത്തിലുള്ള റേഷൻ വിതരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.രാജു നിർവഹിച്ചു.മൃഗസംരക്ഷണ വകുപ്പാണ് ആനയ്ക്കുള്ള റേഷൻവിതരണം ഏറ്റെടുത്ത് നടപ്പാക്കുന്നത്. റേഷൻ ഇനവും അളവും എല്ലാം നിശ്ചയിച്ചത് വനം വകുപ്പും.. ഗ്രാമപഞ്ചായത്തിൻറെ വാർഷികപദ്ധതിയുടെ ഭാഗമായി,  സുഖചികിത്സയ്ക്ക്  മരുന്ന് നിർമ്മിക്കുന്നതിനുള്ള കിറ്റുംവാങ്ങിയാണ് ആനകൾ മടങ്ങിയത്.

English Summary: State Government of Kerala to Provide Free Food Kits to Captive Elephants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com