ADVERTISEMENT

വയനാടൻ കാടുകളിലും മുരിയാട് കോൾ പാടങ്ങളിലുമായി  5 ഇനം പുതിയ ചിലന്തികളെ കണ്ടെത്തി. ക്രൈസ്റ്റ് കോളജിലെ ജൈവ വൈവിധ്യ ഗവേഷക കേന്ദ്രമാണ് ചാട്ട ചിലന്തി, വട്ടച്ചിലന്തി കുടുംബങ്ങളിലെ പുതിയ ഇനങ്ങളെ കണ്ടെത്തിയത്. മാരാങ്കോ ജനുസിൽപ്പെട്ട രണ്ടും  അസിമോണിയ ജനുസിൽ  ഒരിനത്തെയും വയനാട്ടിൽ നിന്നും വട്ടച്ചിലന്തി ചാട്ടച്ചിലന്തി കുടുംബത്തിലെ ഓരോ ഇനത്തെ മുരിയാട് കോൾ പാടത്തു നിന്നുമാണ് കണ്ടത്.  കേന്ദ്ര ശാസ്ത്ര–സാങ്കേതിക വകുപ്പിന്റെയും സംസ്ഥാന ശാസ്ത്ര–സാങ്കേതിക പരിസ്ഥിതി സംഘടനയുടെയും സഹകരണത്തോടെയായിരുന്നു പഠനം.\

മാരാങ്കോ സീബ്ര, മാരാങ്കോ ‘ബത്തേരിയൻസിസ് എന്നാണ് പുതിയ ഇനങ്ങൾക്കിട്ട പേര്. ‘ ജൈവ വൈവിധ്യ ഗവേഷണ കേന്ദ്രം മേധാവി ഡോ. എ.വി.സുധികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിലെ ഡോ. വൈൻ പി.മാഡിസൺ, ശ്രീലങ്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ സയൻസിലെ ഡോ. സുരേഷ് പി. ബെഞ്ചമിൻ, കെ‍ാൽക്കത്ത സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകനായ ഡോ. ജോൺ കാലൈബ്, ജൈവ വൈവിധ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷണ വിദ്യാർഥികളായ പി.പി. സുധിൻ, കെ.എസ്.നഫിൻ, എൻ.വി.സുമേഷ് എന്നിവരും പങ്കാളികളാണ്. 

English Summary: Biodiversity exploration unearths spider species

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com