ADVERTISEMENT

പ്രളയക്കെടുതിയില്‍ വലഞ്ഞ് അസമും ബിഹാറും. അസമില്‍ മരിച്ചവരുടെ എണ്ണം 89 ആയി. 26 ജില്ലകളിലെ 2,525 ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങിയെന്നാണ് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. ബിഹാറിലെ 10 ജില്ലകളിലെ പ്രളയം ഗുരുതരമായി ബാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ രാഷ്ട്രീയ ഏറ്റുമുട്ടലും ശക്തമാണ്.

.

നാല് ദിവസമായി ശക്തമായ മഴയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പെയ്യുന്നത്. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞ് ഒഴുകുന്നു. അസമില്‍ 26 ജില്ലകളിലെ  2,525 ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങി. 26,31,343 പേരെയാണ് പ്രളയം ബാധിച്ചത്. 1,15,515.25 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു. കാസിരംഗ ദേശീയ ഉദ്യാനത്തിലെ 120 മൃഗങ്ങള്‍ ചത്തു. 397 ദുരിതാശ്വാസ ക്യാംപുകള്‍ അസമില്‍ തുറന്നിട്ടുണ്ട്. ബിഹാറിലെ 10 ജില്ലകളെയാണ് പ്രളയം ഏറെ ദുരിതത്തിലാക്കിയത്. ആറ് ലക്ഷത്തി മുപ്പത്തിയാറായിരം പേരെ പ്രളയം ബാധിച്ചു.

എന്‍ഡിആര്‍എഫിന്‍റെ 21 ടീമിനെ ബിഹാറിന്‍റെ 12 ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. മുസഫര്‍പുര്‍, ഗോപാല്‍ഗഞ്ച്, ദര്‍ഭംഗ, കിഴക്കന്‍ ചംപാരന്‍, പടിഞ്ഞാറന്‍ ചംബാരന്‍ ജില്ലികളിലാണ് ദുരിതം ഏറെ രൂക്ഷം. ദുരന്തം നേരിടുന്നതില്‍ ബിഹാര്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് പ്രതിപക്ഷനേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. മൂന്നുലക്ഷത്തോളം ജനങ്ങളാണ് ബിഹാറിൽ പ്രളയം മൂലം വലയുന്നത്. സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് കുത്തനെ ഉയർന്ന നിലയിലാണ്. അപകടനിലയ്ക്കും മുകളിലാണ് പല നദികളേയും ജലനിരപ്പ്.  തലസ്ഥാനമായ പട്ന അടക്കമുള്ള പ്രദേശങ്ങളിലെ പ്രധാന നിരത്തുകളിലെല്ലാം വെള്ളക്കെട്ടുകളും  രൂപപ്പെട്ടു. ബിഹാറിലെ എട്ടു ജില്ലകളിലെ ജനങ്ങളാണ് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നത്. കോവിഡ് ഭീതിക്കൊപ്പം പ്രളയരക്ഷാപ്രവര്‍ത്തനവും നടത്തുകയെന്ന വലിയ വെല്ലുവിളിയാണ് സംസ്ഥാനങ്ങള്‍ നേരിടുന്നത്.

English Summary: Assam and Bihar continue to battle floods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com