ADVERTISEMENT

മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്ന് അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഞായറാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും. ശനിയാഴ്ച തീവ്ര മഴക്കും സാധ്യതയുണ്ട്. ഇടുക്കി,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും നിലവിലുണ്ട്.  കടൽ പ്രക്ഷുബ്ധമാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. 

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മൂലം സംസ്ഥാനത്ത് മഴ ശക്തമായി.  അ​ഞ്ച് വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും നാളെയും ഓറഞ്ച് അലര്‍ട്ടുണ്ട്.  കനത്ത മഴയില്‍   33 കെ.വി ലൈനിന്റെ ടവര്‍ കടപുഴകിയതോടെ അട്ടപ്പാടി ഇരുട്ടിലായി. മഴ കനത്തതോടെ പലയിത്തും െചറു അണക്കെട്ടുകള്‍ തുറന്നു. ട്രോളിങ് നിരോധനത്തിനുശേഷം വെളളിയാഴ്ച മുതലേ മീന്‍പിടിക്കാന്‍ അനുമതിയുളളൂ.

ഇടുക്കി, മലപ്പുറം, കോഴിക്കോട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എട്ടുജില്ലകളില്‍ യലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  തീരത്ത്  മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റുണ്ടാകാം.  മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന് നിര്‍ദേശമുണ്ട് . ട്രോളിംഗ് നിരോധനത്തിന് ശേഷം    മത്സ്യബന്ധനത്തിനുളള അനുമതി  വെള്ളിയാഴ്ച  മുതലാകും നടപ്പിലാകുക.   രാവിലെ മഴയില്‍ പാലക്കാട്  അട്ടപ്പാടി ഭവാനിപ്പുഴയില്‍ ജലനിരപ്പുയര്‍ന്ന് താവളം പാലത്തില്‍ വെള്ളം കയറി. ചുരം റോഡില്‍  33 കെ.വി ലൈനിന്റെ ടവര്‍ കടപുഴകിയതോടെ അട്ടപ്പാടിയിലേക്കുളള വൈദ്യുതി  വിതരണം പൂര്‍ണമായി നിലച്ചു. അട്ടപ്പാടിയലേക്കുളള യാത്രയില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതോടെ  പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി.  ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളുടെ മൂന്നു ഷട്ടറുകള്‍ വീതം തുറന്നു. മലങ്കര അണക്കെട്ടിലെ 6 ഷട്ടറുകളും തുറന്നിട്ടുണ്ട്. മുതിരപ്പുഴയാര്‍, പെരിയാര്‍ നദീതീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. തിരുവനന്തപുരത്തെ അരുവിക്കര, പേപ്പാറ ഡാമുകളും തുറന്നു.  പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഒരു ഷട്ടര്‍കൂടി ഉയര്‍ത്തി. ഡാമിന്‍റെ  രണ്ടു ഷട്ടറുകളാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.  പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് തുറന്നതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവരും ജാഗ്രത പാലിക്കണം.  വയനാട് ജില്ലയിലും തമിഴ്നാട്ടിൽ ഗൂഡല്ലൂർ, പന്തല്ലൂർ മേഖലയിലും കനത്ത മഴ ലഭച്ചു.  ചാലിയാറിൽ ജലനിരപ്പ് ഉയര്‍ന്നേക്കും. തീരത്തുള്ളവർ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. മലപ്പുറം കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ തൂതപ്പുഴയുടെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

English Summary: Heavy rains likely in several districts of Kerala as IMD issues yellow, orange alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com