ADVERTISEMENT

വലുപ്പത്തില്‍ കുഞ്ഞന്‍മാരാണെങ്കിലും അത്തരം വലുപ്പച്ചെറുപ്പമൊന്നും ഭക്ഷണക്കാര്യത്തില്‍ കാണിക്കാത്തവരാണ് ചിലന്തികള്‍. വല വിരിച്ച്  ഈച്ചകള്‍ തുടങ്ങി പാമ്പുകളെയും ചെറു പക്ഷികളെയും വരെ പിടിച്ച് അകത്താക്കാന്‍ ഇവയ്ക്കു മടിയില്ല. കൂടാതെ ചെറിയ പല്ലികളും തവളകളും എലികളുമൊക്കെ ചിലന്തികളുടെ ആഹാരമാകാറുണ്ട്

പക്ഷിയെ ആഹാരമാക്കുന്ന ചിലന്തിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ചിലയിനം ചിലന്തികൾ പാമ്പിനെ ഭക്ഷിക്കുന്ന വിഡിയോകൾ മുൻപും സമൂഹമാധ്യമങ്ങളിലെത്തിയിട്ടുണ്ട്. എന്നാൽ പക്ഷിയെ ഭക്ഷിക്കുന്ന ദൃശ്യം വിരളമാണ്. 

തരാന്തുല വിഭാഗത്തിൽ പെട്ട അവിക്യുലേററിയ എന്നറിയപ്പെടുന്ന ചിലന്തിയാണ് പക്ഷിയെ ഭക്ഷിച്ചത്. 54 സെക്കൻഡ് ദൈർഖ്യമുള്ള ഈ ദൃശ്യം നേച്ചർ ഈസ് സ്കെയറി എന്ന ട്വിറ്റർ പേജിലാണ് പങ്കുവച്ചത്. മൂന്ന് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.

ലോകത്തെ തന്നെ ഏറ്റവും അപകടകാരിയായ ചിലന്തികളാണ് തരാന്തുലകള്‍. ദക്ഷിണ അമേരിക്കയിലെ കാടുകളില്‍ കാണപ്പെടുന്ന ഇവയില്‍ ചിലതിന് ഒരു ശരാശരി ഡിന്നര്‍ പ്ലേറ്റിന്‍റെ വലുപ്പം ഉണ്ടാകാറുണ്ട്. ഇത്രയും വലുപ്പം വയ്ക്കുന്ന തരാന്തുല ചിലന്തികളുടെ വിഷം മനുഷ്യര്‍ക്കു തന്നെ അതീവ അപകടകരമാണ്. ഇതേ വലിപ്പമുള്ള ഒരു തരാന്തുല ചിലന്തിയാണ് തന്നെക്കാള്‍ വലുപ്പമുള്ള പക്ഷിയെ അകത്താക്കിയത്. 

വിഷത്തിന്‍റെയും വലുപ്പത്തിന്‍റെയും കാര്യത്തില്‍ ചിലന്തികള്‍ക്കിടയിലെ രാജവെമ്പാലയാണ് തരാന്തുല ചിലന്തികള്‍. സാധാരണയായി തവിട്ടു നിറത്തിലും കറുപ്പു നിറത്തിലുമാണ് ഇവയെ കാണാറുള്ളത്. മനുഷ്യരുടെ കൈപ്പത്തിയേക്കാള്‍ വലിപ്പമുണ്ടാകും പല ഇനം തരാന്തുലകള്‍ക്കും. തെക്കേ അമേരിക്ക, ഓസ്ട്രേലിയ, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളാണ് ഇവയുടെ സ്വാഭാവിക വാസസ്ഥലം. 

English Summary: A Spider Munching On A Bird Shows How Scary Nature Can Get

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com