കടുവകളെ ക്യാമറയിലാക്കി പ്രിയങ്കയുടെ മകൻ; കാടു കയറി വിസ്മയിപ്പിച്ച് റൈഹാൻ രാജീവ് വാധ്‌ര

 Can You Spy The Tiger With Your Little Eye In Pic Shared By Priyanka Gandhi's Son?
Image Credit: Raihan Rajiv Vadra/ Twitter
SHARE

വന്യജീവി ഫൊട്ടോഗ്രഫിയിൽ കഴിവു തെളിയച്ച് സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ് പ്രിയങ്കാ ഗാന്ധിയുടെ മകൻ റൈഹാൻ രാജീവ് വാധ്‌ര. രാഷ്ട്രീയത്തിൽ പ്രിയങ്ക ചുവടുറപ്പിക്കുമ്പോൾ 20 കാരൻ മകൻ ക്യാമറയ്ക്ക് പിന്നാലെയാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ അമ്പരപ്പിക്കുന്ന കഴിവാണ് റൈഹാൻ തെളിയിക്കുന്നത്. രത്തംബോര്‍ ദേശീയ പാര്‍ക്കില്‍ നിന്നും പകർത്തിയ കടുവകളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

കുറ്റിച്ചെടികള്‍ക്കുള്ളില്‍ പതുങ്ങിയിരിക്കുന്ന കടുവയുടെ ചിത്രം കഴിഞ്ഞ ദിവസമാണ് റൈഹാന്‍ പങ്കുവച്ചത്. ‘ഐ സ്‌പൈ’  എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരുന്നത്. തിളങ്ങുന്ന കണ്ണുകളോടെയുള്ള കടുവയുടെ നോട്ടം വിസ്മയിപ്പിക്കുന്നതാണ്. ക്ഷമയും കൃത്യതയും ഒത്തുചേർന്ന ചിത്രം എന്ന് നിരവധി അഭിപ്രായങ്ങളാണ് ചിത്രത്തിനു താഴെ നിറയുന്നത്.  ഇതോടെ റൈഹാൻ പങ്കുവച്ച മറ്റ് ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. കടുവകളുടെ ചിത്രങ്ങളാണ് കൂടുതലും പകർത്തിയിരിക്കുന്നത്..

English Summary: Can You Spy The Tiger With Your Little Eye In Pic Shared By Priyanka Gandhi's Son?

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA