ADVERTISEMENT

മിനസോട്ടയിലെ ഒരു കർഷകൻറെ കൃഷിയിടത്തിൽ വിളഞ്ഞ മത്തങ്ങയുടെ വലുപ്പം കണ്ട് അമ്പരന്നിരിക്കുകയാണ്  ലോകം. കലിഫോർണിയയിൽ നടക്കുന്ന  വമ്പൻ മത്തങ്ങളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഈ മത്തങ്ങയുടെ ഭാരം 1065 കിലോഗ്രാമാണ്.  അനോക ടെക്നിക്കൽ കോളജിലെ അധ്യാപകനായ ട്രവിസ് ഗിഞ്ചരിന്റെ തോട്ടത്തിലാണ് വമ്പൻ മത്തങ്ങ വിളഞ്ഞത്.

16450 ഡോളറാണ് ഒന്നാം സമ്മാനമായി മത്തങ്ങയ്ക്ക് ലഭിച്ചത്. ഏപ്രിൽ മാസത്തിൽ‌‌ മത്ത നട്ടത്. ‌മത്തങ്ങ വളരുന്നതനുസരിച്ച്  ഓരോ ദിവസവും 50 പൗണ്ട് വീതം ഭാരം വച്ചു കൊണ്ടിരുന്നു. 20 വർഷമായി തന്റെ വീട്ടുവളപ്പിൽ മത്തങ്ങകൾ കൃഷിചെയ്തുവരുന്ന ട്രവിസ്‌ ഇത്തവണ വമ്പൻ മത്തങ്ങകൾ  കൃഷി ചെയ്യുന്നതിനുവേണ്ടി മണ്ണ് പ്രത്യേകരീതിയിൽ ഒരുക്കിയിരുന്നു . അറ്റ്ലാൻറിക് ജയിന്റ് ഇനത്തിൽപ്പെട്ട മത്തങ്ങയുടെ വിത്താണ് ട്രവിസ് നട്ടത്.  വളർച്ചയ്ക്കനുസരിച്ച് ഓറഞ്ച് നിറത്തിലേക്ക് മാറിയ മത്തങ്ങയുടെ നിറം കണ്ടു 'ടൈഗർ കിങ്' എന്ന് മത്തങ്ങയ്ക്ക് പേരും നൽകിയിട്ടുണ്ട്.

ത്സരത്തിൽ ഒന്നാം സഥാനം ലഭിച്ചു എങ്കിലും ലോകത്തിലെ ഏറ്റവും വലിയ മത്തങ്ങ എന്ന റെക്കോർഡ് സ്വന്തമാക്കാൻ ടൈഗർ കിങ്ങിന് സാധിച്ചിട്ടില്ല. 2016 ൽ ബെൽജിയം സ്വദേശിയായ  മാതിയസ് വില്യംജിൻസ് എന്ന വ്യക്തിയുടെ തോട്ടത്തിൽ വിളഞ്ഞ  മത്തങ്ങയാണ് ലോകത്തിലെ ഏറ്റവും വലിയ മത്തങ്ങ എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. 2624 പൗണ്ടായിരുന്നു മത്തങ്ങയുടെ ഭാരം.

മത്സരത്തിൽ പങ്കെടുക്കുന്നതിനായി മിനിസോട്ടയിൽ നിന്നും കലിഫോർണിയ വരെ എത്തിച്ചെങ്കിലും ട്രവിസിന്റെ മത്തങ്ങയ്ക്ക് യാതൊരു കേടുപാടുകളും ഉണ്ടായിരുന്നില്ല. സാധാരണയായി ഒന്നാം സ്ഥാനം ലഭിക്കുന്ന മത്തങ്ങ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് അയക്കുകയാണ് പതിവ്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണ അതിനു കഴിഞ്ഞില്ല.

English Summary: Monster Pumpkin Weighing 2,350 Pounds is Crowned Largest Grown in North America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com