ചെടികളുടെ ഒരു ദിവസം ഇങ്ങനെ; വിഡിയോ കണ്ടത് 8 മില്യണിലധികം ആളുകൾ!

8 Million Views For This Viral Video. Elon Musk, Ivanka Trump 'Like' It
SHARE

സമൂഹമാധ്യമങ്ങളിൽ ദിവസവും ആയിരക്കണക്കിന് ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ അക്കൂട്ടത്തിൽ നിന്നെല്ലാം വ്യത്യസ്തമായി മനസ്സിന് ഏറെ കുളിർമ പകരുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ പ്രചാരം നേടുന്നത്. ചെടികളുടെ ഒരു ദിവസം എങ്ങനെയാണെന്ന് കാണിക്കുന്ന ഒരു ടൈം ലാപ്സ് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ മകളായ ഇവാൻക ട്രംപ് അടക്കമുള്ളവർ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

കലാതിയ ഇനത്തിൽപ്പെട്ട ഇലച്ചെടികളാണ് ദൃശ്യത്തിലുള്ളത്. ഒരു ദിവസത്തിന്റെ പല സമയങ്ങളിലായി ഇലകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സാധാരണയായി നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. എന്നാൽ ഈ ടൈം ലാപ്സ് വിഡിയോയുടെ സഹായത്തോടെ പല സമയങ്ങളിലായി  ചെടികളിലുണ്ടാകുന്ന ചലനം കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. സമയത്തിലെ വ്യത്യാസം അറിയുന്നതിനായി  ക്ലോക്കും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പകൽസമയത്ത് ഇലകൾ  ഉണർവോടെ മുകളിലേക്ക് ഉയർന്നു നിൽക്കുന്നതും സമയം നീങ്ങുന്നതനുസരിച്ച് അവ താഴേക്ക് ചലിക്കുന്നതും കൃത്യമായി ദൃശ്യത്തിൽ കാണാൻ സാധിക്കും. മെലോറ വൺ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

മറ്റു ചെടികളെ അപേക്ഷിച്ച് താരതമ്യേന വലുപ്പമുള്ള ഇലകളാണ് കലാതിയ ഇനത്തിൽപ്പെട്ട ചെടികളുടേത്. ഇലകളിലുണ്ടാകുന്ന മാറ്റം വ്യക്തമായി തിരിച്ചറിയാൻ ഇത് സഹായിക്കുന്നുണ്ട്. പ്രെയർ പ്ലാന്റ്സ് എന്നും ഈ ചെടികൾ അറിയപ്പെടുന്നു. 12 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 8 മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

ഇവാൻക ട്രംപിന് പുറമേ സ്പെയ്സ് എക്സ് സിഇഓ ആയ ഇയോൺ മസ്കും വിഡിയോ പങ്കുവെച്ച പ്രമുഖരിൽ ഉൾപ്പെടുന്നു. ചെടികളും മരങ്ങളും ജീവനുള്ളവയാണെന്നതിന് ഇതിലും വലിയൊരു തെളിവ് ആവശ്യമില്ലെന്നാണ് പലരുടേയും പ്രതികരണം. എന്നാൽ കലാതിയ ഇനത്തിൽപ്പെട്ട ചെടികളുടെ പ്രത്യേകതകൊണ്ടാണ് ഇത്രയും ചലനങ്ങൾ ഉണ്ടാകുന്നതെന്നും എല്ലാ ചെടികളും ഇതേ രീതിയിൽ ചലിക്കുമെന്നു കരുതരുതെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

English Summary: 8 Million Views For This Viral Video. Elon Musk, Ivanka Trump 'Like' It

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA