ADVERTISEMENT

1901നു ശേഷമുള്ള എ​ട്ടാമത്തെ ചൂടൻ വർഷമായിരുന്നു 2020 എന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ വാർഷിക റിപ്പോർട്ട്. ഈ വർഷം രാജ്യത്തെ വാർഷിക ശരാശരി താപനില സാധാരണയെക്കാൾ 0.29 ഡിഗ്രി സെൽഷ്യസ് കൂടുതൽ ആയിരുന്നു. 2020നെക്കാൾ കൂടിയ താപനില രേഖപ്പെടുത്തപ്പെട്ട വർഷം 2016 ആയിരുന്നെന്നും ജനുവരി നാലിനു പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. സാധാരണയെക്കാൾ 0.71 ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂട് ആ വർഷം രേഖപ്പെടുത്തി. എന്നിരുന്നാലും ഇന്ത്യയുടെ താപനം ആഗോള ശരാശരിയെക്കാൾ വളരെ കുറവാണ്. ചൂടേറിയ 15 വർഷങ്ങളിൽ 12ഉം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2006നും 2020നും ഇടയിലാണ്. ഏറ്റവും ചൂടേറിയ ദശകമാണ് കടന്നു പോയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ മാർച്ച്, ജൂൺ ഒഴികെയുള്ള മാസങ്ങളിലെല്ലാം ഇന്ത്യയിൽ ശരാശരി താപനില സാധാരണയെക്കാൾ കൂടുതലായിരുന്നു. 2016, 2009, 2017, 2010, 2015 എന്നീ വർഷങ്ങളാണ് യഥാക്രമം താപനില കൂടിയ 5 വർഷങ്ങൾ.2020ൽ 5 ചുഴലിക്കാറ്റുകളാണ് ഇന്ത്യയിൽ വീശിയത്. വിനാകാരിയായ ആംഫൻ, നിവാർ, ഗതി, നിസർഗ, ബുറെവി എന്നിവയാണ് ഇവ. നിസർഗയും ഗതിയും അറബിക്കടലിൽ രൂപം കൊണ്ടപ്പോൾ മറ്റുള്ളവ മൂന്നും ബംഗാൾ ഉൾക്കടലിലാണ് രൂപമെടുത്തത്. പ്രീമൺസൂൺ സീസണിൽ രൂപമെടുത്ത ആംഫൻ ബംഗാൾ തീരം കടന്ന വീശിയടിച്ചത് മേയ് 20ന് ആയിരുന്നു. 90 പേരുടെ ജീവനെടുത്ത ആംഫൻ ബംഗാളിൽ കാര്യമായ നാശം വിതച്ചു. 

മൺസൂൺ സീസണിൽ രൂപമെടുത്ത നിസർഗ ജൂൺ മൂന്നിന് മഹാരാഷ്ട്രയിലാണ് വീശിയടിച്ചത്. മറ്റു ചുഴലികൾ മൺസൂണിനു ശേഷമാണ് വീശിയടിച്ചത്. നിവാർ, ബുറെവി എ​ന്നിവ തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിൽ നാശമുണ്ടാക്കിയപ്പോൾ ഗതി കരതൊട്ടത് സൊമാലിയയിലായിരുന്നു. കനത്ത മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഇടിമിന്നൽ എന്നിവയും രാജ്യത്ത് നാശം വിതച്ച വർഷമായിരുന്നു 2020 എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഓഗസ്റ്റ് ഏഴിന് പെട്ടിമുടിയിലുണ്ടായ ഉരുൾ പൊട്ടലിൽ മരിച്ച 65 പേർ അടക്കം പ്രകൃതിക്ഷോഭങ്ങളിൽ കേരളത്തിൽ ജീവഹാനി സംഭവിച്ചത് 72 പേർക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary: 2020 on track to be one of three warmest years on record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com