ADVERTISEMENT

തായ്‌‍ലൻഡിലെ 49 കാരിയായ സിരിപോൺ നിയാമ്റിനെ ഭാഗ്യം കടാക്ഷിച്ചത് തിമിംഗല ഛർദ്ദിയുടെ രൂപത്തിൽ. നാഖോൺ സി തമ്മാരത് പ്രവിശ്യയിലെ വീടിനു സമീപമുള്ളവ കടൽത്തീരത്തുകൂടി നടക്കുന്നതിനിടയിലാണ് സിരിപോണിന് ആമ്പർഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദ്ദി ലഭിച്ചത്. 6 കിലോയിലധികം വരുന്ന ഈ ആമ്പർഗ്രിസിന് വിപണിയിൽ ഒന്നരക്കോടിയിലധികം വിലവരുമെന്നാണ് കണക്കാക്കുന്നത്. 

ഫെബ്രുവവരി 23 ന് കനത്ത കാറ്റിനും മഴയ്ക്കും ശേഷമാണ് സിരിപോൺ കടൽത്തീരത്തേക്ക് നടക്കാനിറങ്ങിയത്. അപ്പോഴാണ്  തീരത്തടിഞ്ഞിരിക്കുന്ന വലിയ വസ്തു കണ്ണിൽപ്പെട്ടത്. അടുത്തു ചെന്നു പരിശോധിച്ചപ്പോൾ പ്രേത്യകതയുള്ള വസ്തുവാണെന്നു തോന്നി. അതുമായി വീട്ടിലെത്തിയ സിരിപോൺ കിട്ടിയ വസ്തു അയൽക്കാരെ കാണിച്ചു. ഇവരാണ് വിലപിടിപ്പുള്ള ആമ്പർഗ്രിസ് ആണിതെന്ന് വ്യക്തമാക്കിയത്. സംശയനിവാരണത്തിനായി തീയുടെ സമീപത്തു കൊണ്ടുവന്നപ്പോൾ ഇതുരുകുന്നതായും കണ്ടെത്തി.  കിട്ടിയത് ആമ്പർഗ്രിസ് തന്നെയാണെന്ന് ഉറപ്പിക്കാൻ വിദഗ്ധർ പരിശോധനയ്ക്കെത്തുന്നതും കാത്തിരിക്കുകയാണ് സിരിപോൺ. അമൂല്യമായ ആമ്പർഗ്രിസ് തന്നെയാണിതെന്ന് ഉറപ്പിച്ചിട്ട് വേണം ആവശ്യക്കാരെ കണ്ടെത്താൻ. ഏകദേശം രണ്ട് കോടിക്കടുത്ത് വില ലഭിക്കുമെന്നാണ് നിഗമനം. കിട്ടുന്ന തുക ഉപയോഗിച്ച് സമൂഹത്തിനു വേണ്ടി സഹായം ചെയ്യണമെന്നാണ് തീരുമാനമെന്നും സിരിപോൺ വ്യക്തമാക്കി.

Woman finds 15lb lump of Whale Vomit worth £185,000 while walking along the beach in Thailand

കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ഛർദ്ദി അഥവാ ആമ്പർഗ്രിസ് അറിയപ്പെടുന്നത്. അത്യപൂർവമാണണിത്.1.8  കോടിയോളം രൂപയാണ് ഈ ആമ്പർഗ്രിസിന് വിപണിയിൽ ലഭിക്കുക. കഴിഞ്ഞ മാസം തായ്‌ലൻഡിലെ മറ്റൊരു മത്സ്യത്തൊഴിലാളിക്കും കടൽത്തീരത്തു നിന്ന് ആമ്പർഗ്രിസ് കിട്ടിയിരുന്നു ഏകദേശം 23 കോടി 52 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സാധനമാണ് നർഗിസ് സുവന്നാസാങ് എന്ന 60 കാരനായ  മത്സ്യതൊഴിലാളിക്ക്  അന്ന് ലഭിച്ചത്. ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതായിരുന്നു അത്. ഏകദേശം നൂറു കിലോയോളം ഭാരമുണ്ടായിരുന്നു ആമ്പർഗ്രിസിന്. തെക്കൻ തായ്‌ലൻഡിലെ നാഖോൺ സി തമ്മാരട് കടൽത്തീരത്ത് കൂടി നടക്കുമ്പോഴാണ് നർഗിസ് സുവന്നാസാങ്  മഞ്ഞ നിറത്തിൽ മെഴുകുപോലെ തോന്നിക്കുന്ന ആമ്പർഗ്രിസ് കിട്ടിയത്.

തിമിംഗല ഛർദ്ദി ആമ്പർഗ്രിസ് എന്നാണ് അറിയപ്പെടുന്നത്. ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക. സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാൻ തീരം ആമ്പർഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആമ്പർഗ്രിസ് ഉപയോഗിക്കുക. ദീർഘനേരം സുഗന്ധം നിലനിൽക്കാനാണ് സുഗന്ധദ്രവ്യങ്ങൾ നിർമിക്കുമ്പോൾ ഇവ ഉപയോഗിക്കുന്നത്.

English Summary: Woman finds 15lb lump of Whale Vomit worth £185,000 while walking along the beach in Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com