ADVERTISEMENT

നിയന്ത്രണമില്ലാത്ത വികസനത്തിന്റെ ആദ്യ ഇര ജലവും നദികളുമാണെന്ന് പരിസ്ഥിതി പ്രവർത്തകനും പമ്പാ പരിരക്ഷണ സമിതി ജനറൽ സെക്രട്ടറിയുമായ ിരുന്ന എൻ. കെ. സുകുമാരൻ നായരെ അനുസ്മരിക്കാൻ സൗഹൃദ വേദി പ്രസ് ക്ലബിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പദ്മലാൽ. ശാസ്ത്രത്തെയും പരിസ്ഥിതിയെയും ഭരണാധികാരളെയും മാധ്യമങ്ങളെയും കോർത്തിണക്കി പരിസ്ഥിതി സംരക്ഷണത്തിനു പുതുമാതൃക സൃഷ്ടിക്കാൻ സുകുമാരൻ നായർക്കു കഴിഞ്ഞു.

എഴുപതുകൾ വരെ കാർഷിക അടിത്തറയിൽ ഊന്നിയിരുന്ന സമ്പദ്ഘടന ഇന്ന് നിർമാണത്തിനു വേണ്ടി പരിസ്ഥിതി നിയമങ്ങളും നിയന്ത്രണങ്ങളുമെല്ലാം കാറ്റിൽ പറത്തി. ആദ്യം ഗൾഫ് പണവും പിന്നീട് സാമ്പത്തിക ഉദാരവൽക്കരണവും വന്നതോടെ പ്രകൃതി വിഭവങ്ങളെ എങ്ങനെയും ഇടിച്ചും വാരിയും എടുക്കാമെന്ന മനോഭാവം സംജാതമായി. ജീവന്റെ വലിയൊരു പൂങ്കാവാണ് പ്രകൃതിയും ആവാസ വ്യവസ്ഥയും. ഇവയ്ക്കുണ്ടാകുന്ന പരുക്ക് ജീവന്റെ നാശത്തിലേക്കു നയിക്കും.

ശാസ്ത്രബോധത്തോടെ നദിയുടെ സംരക്ഷണത്തിനായി സുകുമാരൻ നായർ പോരാടി. വിശ്വാസവുമായി കൂട്ടിയിണക്കിയാണ് പൂർവികർ പ്രകൃതിയം സംരക്ഷിച്ചത്. ചൂടു കൂടി ബാഷ്പീകരണം വർധിച്ച് അന്തരീക്ഷം ഈർപ്പത്തിന്റെ വലിയ മേഘകൂടാരമായി മാറുകയാണ്. പെട്ടെന്നുള്ള പേമാരിക്കു കാരണമിതാണ്. സസ്യസ്വേദനത്തിലൂടെയും മണ്ണിൽ നിന്നു ജലം നഷ്ടപ്പെടും. കടൽ കരയെ ഗ്രസിക്കുന്നതിനെ തുടർന്നു ഓരുവെള്ള ഭീഷണിയുണ്ട്. പരിസ്ഥിതി അവബോധത്തിന് അടിത്തറ പാകുന്നതിൽ സുകുമാരൻ നായർ പങ്കുവഹിച്ചെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഡോ. ജോസ് പാറക്കടവിൽ പറഞ്ഞു. 

മണിമലയാർ സംരക്ഷണ സമിതി സെക്രട്ടറി വി. എൻ. ഗോപിനാഥപിള്ള,, ജൈവവൈവിധ്യ ബോർഡ് സാങ്കേതിക സമിതിയംഗം ‍‍‍ഡോ. വർഗീസ് മാത്യു, ‍സാമൂഹിക പ്രവർത്തക ഡോ. എം.എസ് സുനിൽ, പശ്ചിമഘട്ട സംരക്ഷണ സമിതിയംഗം റെജി മലയാലപ്പുഴ, ദിശ പ്രസിഡന്റ് എം. ബി ദിലീപ് കുമാർ, എം. എ കബീർ, എസ്. അനിൽ , വർഗീസ് സി. തോമസ് എന്നിവർ പ്രസംഗിച്ചു. സുകുമാരൻ നായർ രചിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന പ്രളായാനന്തര കേരളവും നദീ പുനരുജ്ജീവനവും എന്ന പുസ്തകം തെള്ളിയൂർ ശ്രീരാമാശ്രമം ട്രസ്റ്റ് ചെയർമാൻ ഡി. ഗോപാലകൃഷ്ണന് കോപ്പി നൽകി പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം നിർവഹിച്ചു. 

Engglish Summary:  Remembering Environmentalist NK Sukumaran Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com