ADVERTISEMENT

കുടകിൽ വന്യജീവികൾ ജനവാസമേഖലയിൽ ഇറങ്ങുന്നതു നിയന്ത്രിക്കാൻ തേനീച്ച കൃഷി പദ്ധതി വ്യാപകമാക്കുന്നു. ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനും പൊന്നംപേട്ട് സർക്കാർ ഫോറസ്ട്രി കോളജും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പതിവായി ആനയിറങ്ങുന്ന കൃഷിയിടങ്ങളിൽ തേനീച്ച കൃഷി ആരംഭിച്ചതോടെ ആനകൾ വരുന്നില്ലെന്ന് നേരത്തെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. നാഗർഹോളെ വന്യജീവിസങ്കേതത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന 3 ഗ്രാമങ്ങളിലാണ് ആദ്യഘട്ടത്തിൽ തേനീച്ച കൃഷി ആരംഭിച്ചത്.

ഗ്രാമങ്ങളിലേക്ക് ആനകൾ പതിവായി വരുന്ന കിടങ്ങിന് സമീപത്താണ് തേനീച്ച കൂടുകൾ സ്ഥാപിച്ചത്. തേൻ ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന കുടക് മേഖലയിൽ കൂടുതൽ പേർക്ക് തൊഴിൽ അവസരം കൂടി പദ്ധതിയിലൂടെ ലഭ്യമാകുമെന്ന് ഫോറസ്ട്രി കോളജ് ഡീൻ ഡോ.കുശാലപ്പ പറഞ്ഞു.

കോടികൾ ചെലവഴിച്ച് വനാതിർത്തി ഗ്രാമങ്ങളിൽ വൈദ്യുതി വേലിയും റെയിൽ വേലിയും സ്ഥാപിച്ചെങ്കിലും ഇവയൊന്നും കാര്യമായ ഫലം ചെയ്തിരുന്നില്ല. ഇതോടെയാണ് പരിസ്ഥിതി സൗഹാർദ മാർഗത്തിലൂടെ വന്യമൃഗങ്ങളെ തുരത്താനുള്ള നടപടി ആരംഭിച്ചതെന്നും കുശാലപ്പ പറഞ്ഞു.

English Summary: In a first, Kodagu launches project to reduce human-elephant conflict by using honey bees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com